തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള ഹോള്‍ടിക്കറ്റുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. ഹോള്‍ടിക്കറ്റുകള്‍ അതത് സ്‌കൂളുകളില്‍ എത്തിയിട്ടുണ്ട്. ഇവ സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ട് വിതരണം ചെയ്യും.
ഏപ്രില്‍ 8നു തുടങ്ങുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളും ജില്ലകളില്‍ എത്തി. ചോദ്യപേപ്പറുകള്‍ തരംതിരിച്ച ശേഷം ട്രഷറി, ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഒന്നുമുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളില്‍ എല്ലാവരെയും ജയിപ്പിക്കാനാണ് തീരുമാനമെങ്കിലും പഠനനനിലവാരം അളക്കാനുള്ള വര്‍ക്ക് ഷീറ്റുകളുടെ വിതരണവും തുടങ്ങി. രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ നിന്ന് വര്‍ക്ക്ഷീറ്റുകള്‍ വാങ്ങി പൂരിപ്പിച്ചു നല്‍കേണ്ടിവരും. ഇക്കാര്യത്തിലുള്ള വിശദമായ മാര്‍രേഖ ഉടന്‍ പ്രസിദ്ധീകരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News