31.7 C
Kottayam
Saturday, May 11, 2024

എസ്.എസ്.എല്‍.സി,പ്ലസ് ടു ഫലം:തീയതികള്‍ പ്രഖ്യാപിച്ചു

Must read

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂൺ 20ന് പ്ലസ് ടു അല്ലെങ്കിൽ ഹയർ സെക്കൻഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാഫലങ്ങളുമെത്തും.

ജൂൺ 10ന് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് ബോർഡ് ഉദ്യോ​ഗസ്ഥൻ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എസ്എസ്എൽസി ഫലം ജൂൺ 15നും പ്ലസ് ടു ഫലം 20നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയിൽ പരിശോധിക്കാം.

റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എൽസി, എച്ച്എസ്ഇ ഫലങ്ങൾ പരിശോധിക്കാം. സ്ക്രീനിൽ ദൃശ്യമാകുന്ന എസ്എസ്എൽസി, ഡിഎച്ച്എസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമുണ്ട്.kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും.

ഈ വർഷം 2022 മാർച്ച് 31 നും ഏപ്രിൽ 29 നും ഇടയിൽ നടത്തിയ SSLC പരീക്ഷയിൽ 4.26 ലക്ഷം വിദ്യാർത്ഥികളാണ് ഹാജരായത്. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടന്ന പ്ലസ് ടു പരീക്ഷയിൽ നാല് ലക്ഷം വിദ്യാർത്ഥികളും പരീക്ഷയെഴുതി. കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ 99.47 ശതമാനമായിരുന്നു വിജയശതമാനം. എച്ച്എസ്ഇ പരീക്ഷയിൽ 87.94 ശതമാനം വിദ്യാർഥികളും വിജയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week