CrimeKeralaNews

ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ ആയിരുന്ന പി എഫ് ഐ നേതാവ് അറസ്റ്റിൽ. കേസിലെ 65 ആം പ്രതിയായ മലപ്പുറം സ്വദേശി ഷെഫീക്കിനെ ആണ് എൻ ഐ എ സംഘം കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പി എഫ് ഐയുടെ ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു ഷെഫീഖ് എന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

കേസിലെ ഒന്നാം പ്രതിയായ കെ പി അഷ്റഫിനെ കൃത്യത്തിന് നിയോഗിച്ചത് ഷെഫീക്ക് ആണെന്നും എൻ ഐ എ അറിയിച്ചു. ഗൂഢാലോചനയിൽ പങ്കാളിയായവർ ഉൾപ്പെടെ 71 പേരെ പ്രതിയാക്കിയാണ് എൻ ഐ എ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നത്.

കഴിഞ്ഞ ഏപ്രില്‍ 16 നാണ് ശ്രീനിവാസനെ അക്രമികള്‍ വെട്ടികൊന്നത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് കടയില്‍ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker