വയനാട്: ജില്ലയിലെ റേഷന്‍ കടയില്‍ നിന്നും വാങ്ങിയ റേഷനരിയില്‍ ചത്ത പാമ്പിനെ കണ്ടെത്തി. മാനന്തവാടി മുതിരേരി കരിമത്തില്‍ പണിയ ഊരിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടത്.
കഴിഞ്ഞ ആഴ്ചയാണ് കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷന്‍ കടയില്‍ നിന്നും ഇവര്‍ അരി വാങ്ങിയത്. 50 കിലോ അരിയുടെ ചാക്കായിരുന്നു. അതിനാല്‍ ആദ്യം സംശയമൊന്നും തോന്നിയില്ല. പിന്നീട് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെയാണ് ചാക്കിലെ അരി മുഴുവന്‍ പരിശോധിച്ചത്. ഇതോടെയാണ് ചത്ത പാമ്പിനെ കണ്ടത്.
ഇതേ അരികൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് ഇവര്‍ രണ്ടു ദിവസമായി കഴിച്ചിരുന്നത്. അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി കോളനിവാസികള്‍ രംഗത്തെത്തി. പരാതി നല്‍കാനാണ് കോളനിവാസികളുടെ നീക്കം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News