KeralaNews

നിന്നനില്‍പ്പില്‍ 70 ലക്ഷം ഭാഗ്യസമ്മാനം,ഞെട്ടല്‍ മാറാതെ കുട്ടന്‍

മലപ്പുറം:നിന്ന നില്‍പ്പില്‍ ലക്ഷാധിപതി ആയാല്‍ എന്തു ചെയ്യാന്‍. ‘ദൈവത്തിനു നന്ദി. വാക്കുകള്‍ കിട്ടുന്നില്ല. എന്തു പറയണമെന്നറിയില്ല. നിര്‍മല്‍ ലോട്ടറിയുടെ വര്‍ഷങ്ങളായി ടിക്കറ്റ് എടുക്കുന്നുണ്ട് സമ്മാനം അടിച്ചുവെന്ന് വിളി വന്നപ്പോള്‍ വ്യാജ കോളാണെന്നാണ് കരുതി. വിശ്വസിക്കാന്‍ ഏറെ സമയമെടുത്തു. നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയടിച്ച കുട്ടന്റെ വാക്കുകളാണിത്.

കൂലിത്തൊഴിലാളിയായ വെളുത്തോന്‍ മനോജ് എന്ന കുട്ടന് ഇപ്പോഴും ആ വാര്‍ത്ത ഉള്‍ക്കൊള്ളാനായിട്ടില്ല. കഴിഞ്ഞ ദിവസം വൈകീട്ടാണ് സുഹൃത്ത് സുന്ദരന്റെ അമ്മ ലോട്ടറീസില്‍ നിന്നും ടിക്കറ്റെടുക്കുന്നത്. സ്വന്തമായി കിടപ്പാടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനാണ് ആദ്യ പരിഗണന.


ഭാര്യ സിന്ധു, ഒരു വയസ്സുള്ള മകന്‍ അഭിനവ് എന്നിവരടങ്ങുന്നതാണ് കുടുംബം. നേരത്തേ ലോട്ടറി ടിക്കറ്റ് വില്‍പന നടത്തിയിരുന്നു. ടിക്കറ്റ് കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ ഏല്‍പിച്ചിട്ടുണ്ട്.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഓട്ടോ ഡ്രൈവര്‍ക്ക്. കോതമംഗലം കുട്ടംപുഴ സ്വദേശിയായ ടി.ആര്‍. ഹുസൈനെ തേടിയാണ് 80 ലക്ഷത്തിന്റെ ഭാഗ്യം എത്തിയത്. ഒന്നാം സമ്മാനത്തിനൊപ്പം 8,000 രൂപ വീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളും ഹുസൈന് തന്നെ ലഭിച്ചു.

പി.ഡബ്ല്യു. 749886 നമ്പര്‍ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനം. കുട്ടംപുഴ പ്ലാത്തിക്കാട് രാജനില്‍ നിന്ന് വാങ്ങിയ ഭാഗ്യക്കുറികളാണ് സമ്മാനാര്‍ഹമായത്. വല്ലപ്പോഴും ലോട്ടറി എടുക്കുന്നയാഴാണ് നാല്പത്തി രണ്ടുകാരനായ ഹുസൈന്‍. പ്രായമായ മാതാപിതാക്കളടക്കമുള്ള ആറംഗ കുടുംബത്തിന്റെ ഏക അത്താണിയാണ് ഹുസൈന്‍. ഓട്ടോ മാത്രമാണ് ഇദ്ദേഹത്തിന്റെ ഏക വരുമാന മാര്‍ഗം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓടുമേഞ്ഞ ഹുസൈന്റെ വീടിന്റെ മുന്‍ഭാഗം മഴയില്‍ ഇടിഞ്ഞുവീണിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ താത്കാലിക പണികളും ചെയ്തു. ഈ സംഭവം നടന്ന് നാല് മാസത്തിനു ശേഷമാണ് ഹുസൈനെ തേടി ഭാഗ്യമെത്തിയിരിക്കുന്നത്. കടങ്ങള്‍ തീര്‍ത്ത് പുതിയൊരു വീടുവയ്ക്കണമെന്നതാണ് തന്റെ സ്വപ്നമെന്ന് ഹുസൈന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker