ദുബായില്‍ കൂടുതല്‍ ഇളവുകള്‍,സ്‌മോക്കിംഗ് ഏരിയകള്‍ തുറക്കാന്‍ അനുമതി
ദുബായ്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ദുബായ് മുനിസിപ്പാലിറ്റി.കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ ക്രമീകരിച്ച് പൊതു ഇടങ്ങളിലെ ഷിഷ(പുകവലി ലഭ്യാകുന്ന സ്ഥലങ്ങള്‍) ഇന്നു മുതല്‍ തുറക്കാന്‍ അനുവദിയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ഷിഷകള്‍ തുറക്കുന്നതിനു മുന്നോടിയായുള്ള പ്രത്യേക മുന്നൊരുക്കങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി ട്വീറ്റ് ചെയ്തിരുന്നു.
കൊവിഡ് 19 തടയുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മാര്‍ച്ചിലാണ് മുനിസിപ്പാലിറ്റിയും സാമ്പത്തിക വകുപ്പും ചേര്‍ന്ന് പുകവലി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത്.
#DubaiMunicipality issued the precautionary measures to reopen smoking areas and shisha serving areas starting from 18th of July until further notice, per the highest international preventive measures and regular inspections will be conducted to ensure the compliance. pic.twitter.com/ngPRfGrpYW
— بلدية دبي | Dubai Municipality (@DMunicipality) July 17, 2020