ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തിരക്കേറിയ റോഡിലേക്ക് കൂപ്പുകുത്തി ചെറുവിമാനം; രണ്ടു പൈലറ്റുമാർ മരിച്ചു; നിരവധിപേർക്ക് പരിക്ക്
![](https://breakingkerala.com/wp-content/uploads/2025/02/Small-plane-plunges-into-busy-road-shortly-after-take-off-Two-pilots-died-Many-were-injured.jpg)
സാവോപോളോ: അമേരിക്കയിലെ അലാസ്കയിൽ നടന്ന അപകടത്തിന് തൊട്ടുപിന്നാലെ അടുത്ത് ബ്രസീലിലെ സാവോപോളോയിൽ സമാന രീതിയിൽ വീണ്ടുമൊരു വിമാനാപകടം നടന്നിരിക്കുകയാണ്.അപകടത്തിൽ രണ്ടു പൈലറ്റുമാരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. വലിയ തിരക്കേറിയ റോഡിലേക്ക് ആണ് ചെറുവിമാനം കൂപ്പുകുത്തിയത്.
വിമാനത്തിന്റെ വരവ് കണ്ട് എല്ലാവരും കുതറിയോടി.അപകടത്തിൽപ്പെട്ട ചെറുവിമാനം ബസ്സിലേക്ക് ആണ് ഇടിച്ചുകയറിയത്. ദാരുണ പകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തിൽ ഉണ്ടായ തീഗോളത്തിൽ നിരവധിപ്പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.
ബ്രസീലിലെ സാവോപോളോയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തെക്കൻ ബ്രസീലിലെ ദേശീയ പാതയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ചെറുവിമാനം നിയന്ത്രണം നഷ്ടമായി റോഡിലേക്ക് ഇടിച്ച് ഇറക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ പൈലറ്റും കോ പൈലറ്റുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ദേശീയപാതയിൽ നിരവധി വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു വിമാനം റോഡിലേക്ക് പതിച്ചത്. അഗ്നിഗോളമായ വിമാനം മുൻപിലുണ്ടായിരുന്ന ബസിലേക്കും സമീപത്തെ ചെറുവാഹനങ്ങളിലേക്കും ഇടിച്ച് കയറി. പോർട്ടോ അലെഗ്രെയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബ്രസീലിലെ തെക്കൻ സംസ്ഥാനമായ റിയോ ഗ്രാൻഡേ ഡോ സൂളിലാണ് പോർട്ടോ അലെഗ്രെ.
വിമാനത്തിന്റെ ഇന്ധന ടാങ്ക് ബസിലേക്കാണ് ഇടിച്ച് കയറിയത്. പോർട്ടോ സെഗൂരോയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായ വിമാനം റോഡിലേക്ക് പതിച്ചതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ വ്യോമയാന അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഫ് 90 കിംഗ് എയർ ഇരട്ട എൻജിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.
അതേസമയം, അലാസ്കയിൽ നിന്നും പറന്നുയർന്ന ശേഷം കാണാതായ വിമാനത്തെ കണ്ടെത്തി. 10 പേരുമായി നോമിലെ ഹബ് കമ്മ്യൂണിറ്റിയിലേക്കുള്ള യാത്രാമധ്യേ അലാസ്കയിൽ അപ്രത്യക്ഷമായ പ്രാദേശിക സിംഗിൾ എഞ്ചിൻ എയർലൈൻ വിമാനമാണ് യുഎസ് കോസ്റ്റ് ഗാർഡ് ഒടുവിൽ തകർന്നുവീണതായി കണ്ടെത്തിയത്. അതിദാരുണ ദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന പത്ത് യാത്രക്കാരും മരിച്ചു. മൂന്ന് മൃതദേഹങ്ങളാണ് വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയത്. മറ്റ് ഏഴ് പേരും മരിച്ചെന്നാണ് അധികൃതർ സ്ഥിരീകരിച്ചു.