KeralaNews

സീതാറാം യെച്ചൂരിയുടെ നില ഗുരുതരം; ശ്വാസോച്ഛാസം കൃത്രിമ സഹായത്തോടെയെന്ന് സിപിഎം

ന്യൂഡല്‍ഹി: ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരം. സി പി എം പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശ്വാസകോശത്തിലെ ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആഗസ്റ്റ് 19 നാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കി വരികയാണ് എന്ന് പി ബി അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു എന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. യെച്ചൂരിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോട് ക്രിയാത്മകമായി പ്രതികരിക്കുന്നുണ്ടെന്നും നേരത്തെ സിപിഎം അറിയിച്ചിരുന്നു.

മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി യെച്ചൂരി ഓഗസ്റ്റ് 22 ന് ആശുപത്രിയില്‍ നിന്ന് വീഡിയോ പങ്ക് വെക്കുകയും ചെയ്തിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എസ്എഫ്‌ഐയിലൂടെയാണ് യെച്ചൂരി പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്.

1975 ല്‍ സി പി എം അംഗമായി. ചേര്‍ന്നു. ജെഎന്‍യു വിദ്യാര്‍ത്ഥിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 1977 നും 1988 നും ഇടയില്‍ മൂന്ന് തവണ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. പ്രകാശ് കാരാട്ടിനൊപ്പം ജെഎന്‍യുവിലെ ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് യെച്ചൂരിയായിരുന്നു.

മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റേത് സമാനമായി മതേതര സഖ്യം കെട്ടിപ്പടുക്കുന്നതിലുള്ള മികവ് യെച്ചൂരിയും കാണിച്ചിരുന്നു. 1996 ല്‍ ഐക്യമുന്നണി സര്‍ക്കാരിനുള്ള പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിലും 2004-ല്‍ യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് ഗവണ്‍മെന്റ് രൂപീകരിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. 1992 മുതല്‍ സി പി എം പി ബി അംഗമാണ്.

2005 മുതല്‍ 2017 വരെ രാജ്യസഭാ അംഗമായിരുന്നു. 2015 ല്‍ വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ആദ്യമായി സി പി എം ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. 2018 ലും 2022 ലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് പുസ്തകങ്ങളുടെ രചയിതാവായ യെച്ചൂരി പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായാണ് അറിയപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker