25.4 C
Kottayam
Friday, October 4, 2024

ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു? ഉപദ്രവം അവസാനിപ്പിക്കണമെന്ന് സഹോദരി

Must read

കൊച്ചി: നടൻ ബാലയുമായുള്ള പ്രശ്നങ്ങളെതുടർന്നുള്ള വിവാദങ്ങൾക്ക് പിന്നാലെ ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൂചന. സഹോദരി അഭിരാമി സുരേഷാണ് ഇക്കാര്യം സൂചിപ്പിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ആശുപത്രിയിലെ സ്ട്രച്ചറിൽ അമൃതയെന്ന് തോന്നിപ്പിക്കുന്ന ഒരാളെ കാർഡിയാക്ക് ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അഭിരാമി പങ്കുവച്ചിട്ടില്ല. എന്റെ ചേച്ചിയെ ഉപദ്രവിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കൂ എന്ന കുറിപ്പും അഭിരാമി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

‘ഇത്രയും മതി, എന്റെ ചേച്ചിയെ ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ, ഞാൻ നിങ്ങളെ വെറുക്കുന്നു, ഞാൻ നിങ്ങളെ വെറുക്കുന്നു. അവൾ ജീവിച്ചോട്ടെ, നിങ്ങൾക്ക് ഇപ്പോൾ സന്തോഷമായല്ലോ’- എന്നാണ് അഭിരാമി സുരേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

വർഷങ്ങൾക്ക് മുമ്പ് വിവാഹ മോചിതരായെങ്കിലും അമൃത സുരേഷും നടൻ ബാലയും തമ്മിലുള്ള വിവാദമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ബാല രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ ബാലയ്‌ക്കെതിരെ മകൾ അവന്തിക ഒരു വീഡിയോ പങ്കുവച്ചു.

ഇതിന് ശേഷം ബാലയിൽ നിന്നും അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് അമൃതയും രംഗത്തെത്തിയതോടെയാണ് പ്രശ്നം വലിയ ചർച്ചയായി. വലിയ രീതിയിലുള്ള സൈബറാക്രമണം ഇതിന് പിന്നാലെ അമൃത സുരേഷും കുടുംബവും നേരിട്ടു. സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ അമൃതയ്ക്കും കുടുംബത്തിനുമുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഛത്തീസ്ഡഢിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു

റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ്...

ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്....

‘പ്രവര്‍ത്തകരെ നിയന്ത്രിക്കൂ’ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി അമല അക്കിനേനി

ഹൈദരാബാദ്: നാഗചൈതന്യ-സാമന്ത വിവാഹമോചനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി നടിയും നാഗാര്‍ജുനയുടെ ഭാര്യയുമായ അമല അക്കിനേനി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ രാഹുല്‍...

‘ഇസ്രയേല്‍ രക്തദാഹി’; നല്‍കിയത് കുറഞ്ഞ ശിക്ഷയെന്ന് ഇറാന്‍ പരമോന്നത നേതാവ്

ടെഹ്‌റാന്‍: ഇസ്രയേലിനെതിരായ ആക്രമണം പൊതുസേവനമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും ഇസ്രയേലിന് നല്‍കിയത് കുറഞ്ഞ ശിക്ഷയാണെന്നും ഖമനയി പറഞ്ഞു. പൊതു ശത്രുവിനെതിരെ ഇസ്‌ലാമിക രാജ്യങ്ങള്‍...

ഒരു കപ്പലിൽനിന്ന് മാത്രം 10,330 കണ്ടെയ്‌നറുകൾ; വിഴിഞ്ഞം തുറമുഖത്തിന് മറ്റൊരു നേട്ടംകൂടി

തിരുവനന്തപുരം: ഒരു കപ്പലില്‍ നിന്നു മാത്രം 10,330 കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ ഒരു നേട്ടം കൂടി കൈവരിച്ചു. ഇന്ത്യയില്‍ ഒരു കപ്പലില്‍നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്‌നര്‍...

Popular this week