
തിരുവനന്തപുരം: കേരളത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ഷാ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എം.എൽ.എ. കേരളത്തിലെ ബിജെപിയുടെ സീറ്റെണ്ണത്തെ സൂചിപ്പിച്ചാണ് ഷാഫി പറമ്പിലിന്റെ ഫേസ്ബുക്കിലെ പരിഹാസ പോസ്റ്റ്.
മാതൃഭൂമിയിൽ വന്ന കാർട്ടൂൺ പങ്കുവെച്ചു കൊണ്ട് ‘കൂടുതൽ പറയാനിവിടെ “ഒന്നും” ഇല്ലല്ലോ, പൂജ്യമല്ലേ’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കർണാടകയിൽ വെച്ച് നടന്ന പരിപാടിയിലായിരുന്നു അമിത് ഷാ വിവാദ പ്രസ്താവന നടത്തിയത്. കേരളം തൊട്ടടുത്താണ് കടുതലൊന്നും പറയാനില്ലെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രൂക്ഷ ഭാഷയിൽ പ്രതികരിച്ചിരുന്നു.
‘എന്താണ് പറയാനുള്ളത്, പറഞ്ഞോളൂ…അമിത് ഷായുടെ പൂതി ഇവിടെ നടക്കില്ല’ എന്നായിരുന്നു മുഖ്യമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായി കഴിഞ്ഞ ദിവസം പറഞ്ഞത്.