മുംബൈ: പതിനെട്ടുവയസ്സിന് താഴെയുള്ള ഭാര്യയുമായി സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗക്കുറ്റമാണെന്ന് ബോംബെ ഹൈക്കോടതി. കുറ്റത്തിന് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കുറ്റക്കാരനാണെന്ന് വിധിച്ച സെഷൻസ് കോടതിയുടെ 2021-ലെ വിധിയെ ചോദ്യംചെയ്ത് 24-കാരൻ നൽകിയ അപ്പീൽ ജസ്റ്റിസ് ജി.എ. സനപ്പിന്റെ നാഗ്പുർ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് തള്ളി.
ഇര തന്റെ ഭാര്യയായതിനാൽ ലൈംഗികബന്ധത്തെ ബലാത്സംഗം എന്ന് വിളിക്കാൻകഴിയില്ലെന്ന് സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ചയാൾ അവകാശപ്പെട്ടു. എന്നാൽ, 18 വയസ്സിനുതാഴെയുള്ള ഭാര്യയുമായുള്ള സമ്മതത്തോടെയല്ലാത്ത ലൈംഗികബന്ധം ബലാത്സംഗമാണെന്ന് ബെഞ്ച് വിധിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News