KeralaNews

യുഡിഎഫ് ഉപരോധത്തില്‍ സ്തംഭിച്ച് സെക്രട്ടറിയേറ്റ് പരിസരം; നഗരത്തിൽ വന്‍ ഗതാഗത കുരുക്ക്, വലഞ്ഞ് ജനം

തിരുവനനന്തപുരം: സർക്കാരിനെതിരെ രാഷ്ട്രീയ പ്രതിരോധം തീർത്ത് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം. അഴിമതിയും സഹകരണകൊള്ളയും ഉയർത്തിയാണ് യുഡിഎഫിന്റെ പ്രതിഷേധം. ഉപരോധത്തെ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരം സ്തംഭിച്ചു. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷൻ, തമ്പാനൂർ എന്നീ ഭാഗങ്ങളിൽ വന്‍ ഗതാഗത കുരുക്ക്.

വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ ജനം വലഞ്ഞു. മുഖ്യമന്തിയുടെ ഉപദേഷ്ടാവ് എം സി ദത്തനെയും പൊലീസ് തടഞ്ഞു. ഉപദേഷ്ടാവെന്ന് മാധ്യമപ്രർത്തകർ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് എം സി ദത്തനെ പൊലീസ് കടത്തിവിട്ടത്. ബാരിക്കേഡ് കടത്തി വിട്ട ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ദത്തൻ തട്ടി കയറി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button