ലക്‌നൗ: വിവാഹിതയുമായി രഹസ്യബന്ധമുണ്ടെന്നാരോപിച്ച് ഇരുപത്തിമൂന്നുകാരനെ മൂന്ന് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ മിസാപ്പൂരിലെ കിര്‍ത്താര്‍താര ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായ കൃപാശങ്കര്‍ ബിന്ദാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കള്‍ പ്രതിഷേധം നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നുവരുന്നതായും പോലീസ് പറഞ്ഞു.
പ്രഭാത നടത്തത്തിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ മുന്നില്‍ എത്തിയ യുവാവിനെ മൂന്നംഗസംഘം വടികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ബിന്ദ് ചികിത്സ തേടിയെങ്കിലും ജില്ലാ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.