News

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; എസ്.ബി.ഐ ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് തടസപ്പെടും

മുംബൈ: എന്‍.ഇ.എഫ്.ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസം നേരിടുമെന്ന് അറിയിപ്പ്. യോനോ, യോനോ ലൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എന്‍ഇഎഫ്ടി സര്‍വീസുകള്‍ എന്നിവയെല്ലാം മെയ് 23 (ഞായറാഴ്ച) അര്‍ധരാത്രി 12 നും ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ തടസപ്പെടുമെന്നാണ് അറിയിപ്പ്.

റിസര്‍വ് ബാങ്ക് നിര്‍ദ്ദേശപ്രകാരമാണ് എന്‍ഇഎഫ്ടി സംവിധാനത്തില്‍ മാറ്റം വരുത്തുന്നത്. മെയ് 22 ന് ബിസിനസ് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം അപ്ഗ്രേഡ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ മറ്റ് സേവനങ്ങള്‍ തടസപ്പെടുമെങ്കിലും ആര്‍ടിജിഎസ് സംവിധാനത്തെ ഇത് ബാധിക്കില്ല.

ആര്‍ടിജിഎസ് സംവിധാനം ഏപ്രില്‍ 18 ന് പരിഷ്‌കരിച്ചിരുന്നു. എസ്ബിഐയുടെ ഐഎന്‍ബി, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ മെയ് 21 ന് രാത്രി 10.45 മുതല്‍ മെയ് 22 ന് പുലര്‍ച്ചെ 1.15 വരെ തടസപ്പെട്ടിരുന്നു. ഇത് ഞായറാഴ്ച പുലര്‍ച്ചെ 2.40 മുതല്‍ രാവിലെ 6.10 വരെ തടസപ്പെടും.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 6,451 കോടി രൂപയാണ് എസ്.ബി.ഐ അറ്റാദായം നേടിയത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 81 ശതമാനമാണ് അറ്റാദായത്തില്‍ ഉണ്ടായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പലിശ വരുമാനത്തില്‍ 19 ശതമാനമാണ് വര്‍ധനയുണ്ടായത്. ഈയിനത്തിലെ വരുമാനം 27,067 കോടിയായി ഉയര്‍ന്നു. മറ്റിനങ്ങളിലെ വരുമാനം 21.6ശതമാനം വര്‍ധിച്ച് 16,225 കോടിയുമായി.

നിഷ്‌ക്രിയ ആസ്തിയിലും കുറവുണ്ടായി. ഡിസംബര്‍ പാദത്തിലെ 5.44 ശതമാനത്തില്‍നിന്ന് മാര്‍ച്ച് പാദത്തില്‍ 4.98ശതമാനമായാണ് കുറഞ്ഞത്. ഓഹരിയൊന്നിന് നാലുരൂപ ലാഭവിഹിതവും കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിന്‍ഡ് നല്‍കുന്നതിയതിയായി ജൂണ്‍ 18ആണ് നിശ്ചയിച്ചിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button