News

വാര്‍ത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്-01 വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-01 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് പിഎസ്എല്‍വി-സി50 റോക്കറ്റിലാണ് ഉപഗ്രഹ വിക്ഷേപിച്ചത്.

ഇന്ത്യയുടെ 42-മത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-01. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപഗ്രഹത്തെ നാലു ദിവസത്തിനുള്ളില്‍ കൃത്യമായ ഭ്രമണപഥത്തിലേക്ക് മാറ്റുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker