EntertainmentNews

‘ജയൻ ചേർത്തല ഒരു കോളാമ്പി, മറ്റു പലരും ഇറക്കി വിടുന്ന വെറും നേർച്ചകോഴി:രൂക്ഷവിമര്‍ശനവുമായി നിര്‍മ്മാതാവ് സജി നന്ത്യാട്ട്

കൊച്ചി: അമ്മ അഡ്-ഹോക്ക് കമ്മിറ്റി ഭാരവാഹി ജയൻ ചേർത്തലയെ വെല്ലുവിളിച്ച് ഫിലിം ചെമ്പേഴ്സ് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്.  ജയൻ ചേർത്തല ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സജി നന്ത്യാട്ട് ആരോപിച്ചു.

അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നൽകിയിട്ടില്ല. ധൈര്യമുണ്ടെങ്കിൽ ജയൻ ചേർത്തല അമ്മയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തു വിടണം. ജയൻ ചേർത്തല ഒരു കോളാമ്പി, മറ്റു പലരും ഇറക്കി വിടുന്ന വെറും  നേർച്ചകോഴി മാത്രമാണെന്നും സജി നന്ത്യാട്ട് പരിഹസിച്ചു.  

മോഹൻലാലിനെയും ജയൻ ചേർത്തല അപമാനിക്കുകയാണ്. ഗള്‍ഫിലെ താര ഷോയ്ക്ക് മോഹൻലാൽ ഒരിക്കലും പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ഫ്ലൈറ്റ് ടിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല. നിർമ്മാതാവ് സുരേഷ് കുമാറിന്റെ ഭാര്യയെയും മകളെയും ജയൻ അപമാനിച്ചു.

ആരോപണങ്ങൾക്ക് മാപ്പ് പറഞ്ഞില്ലെങ്കിൽ ജയൻ ചേർത്തലയ്ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിളർത്താൻ ചിലർ ശ്രമിക്കുന്നുണ്ട് പക്ഷേ അത് ഫലം കാണില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു. 

അതേസമയം നിർമ്മാതാക്കളുടെ സംഘടനയിലെ തർക്കത്തിൽ അടിയന്തര ജനറൽബോഡി വിളിച്ചു ചേർക്കണമെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. ലിസ്റ്റിൻ സ്റ്റീഫന്റെ വാർത്താസമ്മേളനം കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയൻ ചേർത്തലയുടെ പ്രസ്താവനയിൽ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു. 

സുരേഷ് കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞത് വാർഷിക ജനറൽബോഡിയിൽ ചർച്ച ചെയ്തതില്ല. ആരൊക്കയോ ‘വെടക്കാക്കി തനിക്കാക്കുക’ എന്ന രീതി പ്രവർത്തിക്കുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു. വാർത്താ കുറിപ്പിലൂടെയാണ് സാന്ദ്രാ തോമസിൻ്റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker