KeralaNews

ശബരിമല വരുമാനം നൂറു കോടിക്കടുത്തു; മകരവിളക്ക് കാലത്ത് മാത്രം 15 കോടി

ശബരിമല: തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ ശബരിമല വരുമാനം നൂറു കോടിക്കടുത്തു. മകരവിളക്ക് കാലത്ത് മാത്രം വരുമാനം 15 കോടിയാണ്. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ശരാശരി നാല്പതിനായിരം പേരാണ് ദിവസവും ദര്‍ശനം നടത്തുന്നത്. ദിവസം ഏകദേശം നാല്‌കോടിയാണ് വരുമാനം. നടവരവും അപ്പം അരവണവിറ്റുവരവും ചേര്‍ത്താണിത്.

മകരവിളക്കിനായി പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഇതിനായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കാനുള്ള നീക്കം തുടങ്ങി. മകരവിളക്ക് കാണുന്നതിന് പമ്പ ടോപ്പ് ഉള്‍പ്പടെ സജീകരിക്കാന്‍ തുടങ്ങി. പരമാവധി തീര്‍ത്ഥാടകരെ മകരവിളക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ബരിമലയില്‍ മകരവിളക്ക് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി. മകരവിളക്കിന് മൂന്ന് ദിവസം മുന്‍പ് എത്തുന്നവരെ സന്നിധാനത്ത് തുടരാന്‍ അനുവദിക്കും. 12 മണിക്കൂറില്‍ കൂടുതല്‍ തുടരാന്‍ അനുവദിക്കില്ലെന്ന പോലീസ് നിലപാട് സര്‍ക്കാര്‍ തിരുത്തി.

മൂന്ന് വര്‍ഷത്തിന് ശേഷം പമ്പ ഹില്‍ ടോപ്പില്‍ മകരവിളക്ക് ദര്‍ശനത്തിനും അനുമതി നല്‍കി. പുല്ലുമേട് പാഞ്ചാലിമേട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മകരവിളക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കാനുള്ള സാധ്യതയും പരിശോധിച്ച് തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button