KeralaNews

മൊബൈല്‍ വാങ്ങാന്‍ അയല്‍ക്കാരന്റെ വീട് കുത്തിത്തുറന്ന് മോഷണം; 18കാരന്‍ പിടിയില്‍

കൊല്ലം: മോഷ്ടിച്ച പണത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങി മടങ്ങുന്നതിനിടെ 18കാരന്‍ പൊലീസിന്റെ പിടിയില്‍. കിടപ്രം വടക്ക് കാട്ടുവരമ്പേല്‍ വീട്ടില്‍ അമ്പാടി ശേഖറിനെ (18)യാണ് കിഴക്കേ കല്ലട പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച പകല്‍ അയല്‍ വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് മോഷ്ടിച്ചത്. മണ്‍റോത്തുരുത്തില്‍ വേലിയേറ്റം ശക്തമായതോടെ നിരവധി കുടുംബങ്ങള്‍ ബന്ധു വീടുകളില്‍ അഭയം തേടി.

ഇത് അവസരമാക്കിയായിരുന്നു മോഷണം. എസ്‌ഐമാരായ ബി അനീഷ്, ശരത്ചന്ദ്രന്‍ എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button