KeralaNews

പത്മജയെ ബി.ജെ.പിയിലെത്തിച്ചത് റിട്ട ഐ.പി.എസ് ഉദ്യോഗസ്ഥൻ, ചെയ്തത് പിണറായിക്കു വേണ്ടി: വി.ഡി. സതീശൻ

ന്യൂഡല്‍ഹി: പത്മജാ വേണുഗോപാലിനെ ബി.ജെ.പിയില്‍ എത്തിച്ചത് വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇടനില വഹിച്ച ഉദ്യോഗസ്ഥന്‍ കേരളത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയാണ് ഇക്കാര്യം ചെയ്തതെന്നും സതീശന്‍ ആരോപിച്ചു. ബെഹ്റയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്വേഷിച്ച് കണ്ടെത്താന്‍ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ. മുരളീധരന്‍ എം.പിയുടെ സഹോദരിയുമായ പത്മജ, വ്യാഴാഴ്ചയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍നിന്ന് നേരിട്ട അവഗണനമൂലമാണ് പാര്‍ട്ടിവിട്ടത് എന്നായിരുന്നു പത്മജ പറഞ്ഞത്. ഇന്ന് (വെള്ളിയാഴ്ച) ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ പത്മജയ്ക്ക് വലിയ സ്വീകരണമായിരുന്നു ബി.ജെ.പി. പ്രവര്‍ത്തകര്‍ ഒരുക്കിയത്.

പത്മജ, ചാലക്കുടി മണ്ഡലത്തില്‍നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളും വരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button