26.5 C
Kottayam
Wednesday, November 27, 2024

കുറ്റകൃത്യങ്ങള്‍ കൊണ്ടു പൊറുതിമുട്ടി; പോലീസ് സ്റ്റേഷനില്‍ ‘പരിഹാരക്രിയ’; വാസ്തു ദോഷം മാറ്റാന്‍ തൂണ്‍ മുറിച്ചു

Must read

തൃശ്ശൂര്‍: തുടര്‍ച്ചയായ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളുംകൊണ്ടു പൊറുതിമുട്ടിയ പൊലീസ് വാസ്തു ദോഷം മാറ്റാന്‍ സ്റ്റേഷനിലെ തൂണ്‍ മുറിച്ചു. ചേര്‍പ്പ് പോലീസ് സ്റ്റേഷനിലാണ് ‘കാലക്കേട്’ മാറാന്‍ ‘പരിഹാര ക്രിയ’ നടന്നത്. പ്രധാന കവാടത്തിനു മുന്നില്‍ ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ചിരിക്കുന്നതിനു താങ്ങായി നില്‍ക്കുന്ന ഇരുമ്പ് തൂണ് വാസ്തു വിദഗ്ധന്റെ നിര്‍ദേശ പ്രകാരം മാറ്റി സ്ഥാപിക്കുകയായിരുന്നു.

‘പരിഹാരക്രിയ’നടത്തിയെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് കുറവൊന്നും സംഭവിച്ചില്ല. കൊലപാതകം ഉള്‍പ്പെടെ സ്റ്റേഷന്‍ പരിധിയില്‍ നടന്ന എല്ലാ കേസുകളും തെളിയിക്കാനായി എന്നതു തലവേദനകള്‍ക്കിടയിലും പോലീസിന് ആശ്വാസമാണ്. ഡിസംബര്‍ 5 മുതല്‍ കഴിഞ്ഞ മാസം വരെ സ്റ്റേഷന്‍ പരിധിയില്‍ നടന്നത് 4 കൊലപാതകങ്ങളാണ്.

ജോലിഭാരം എല്ലാ പൊലീസുകാരിലും കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കി. ഇതേ തുടര്‍ന്നാണ് ചില ഉദ്യോഗസ്ഥര്‍ വാസ്തു വിദഗ്ധനില്‍ അഭയംപ്രാപിച്ചത്. 15 വര്‍ഷം മുന്‍പ് കൊലപാതകങ്ങളും വലിയ മോഷണങ്ങളും സ്റ്റേഷന്‍ പരിധിയില്‍ പതിവായപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ജ്യോത്സ്യനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഇതേ വളപ്പില്‍ സ്റ്റേഷന്‍ കെട്ടിടത്തേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന ചെമ്പക മരത്തിന്റെ ഉയരം കുറയ്ക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

അതിതീവ്ര ന്യൂനമർദ്ദം ; കേരളത്തിൽ അഞ്ചുദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്....

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയുടെ പരാതിയില്‍ രാഹുൽ ജയിലില്‍;രണ്ടാഴ്ച റിമാൻഡ് ചെയ്ത് കോടതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ്...

നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാം, ദിവ്യയുടെ പങ്ക് അന്വേഷിച്ചില്ല; സംശയമുന്നയിച്ച് ഭാര്യ ഹൈക്കോടതിയിൽ

കൊച്ചി: എ.ഡി.എം നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് ഭാര്യ കെ. മഞ്ജുഷ. ഇപ്പോൾ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കൊന്ന്...

'മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു', പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ്...

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി 5 മാസം ഗർഭിണി? ദുരൂഹത; കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട...

Popular this week