രാജ്ഗര്‍:1.25 കോടി രൂപ വിലയുള്ള ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചുപേര്‍ പൊലീസ് പിടിയില്‍. മധ്യപ്രദേശിലെ നര്‍സിങ്ഗറില്‍ നിന്നും ഞായറാഴ്ചയാണ് പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച നിലയില്‍ ഇരുതലമൂരിയെ കണ്ടെത്തിയത്. പിടിയിലായവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പിടിയിലായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
ചില മരുന്നുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് പുറമെ ദുര്‍മന്ത്രവാദങ്ങള്‍ക്കും ഉപയോഗിക്കുന്ന വിഷമില്ലാത്ത ഇരുതലമൂരിക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരേറെയാണ്. ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്ന അന്ധവിശ്വാസത്തില്‍ ഇരുതലമൂരിയെ വളര്‍ത്തുന്നവരുമുണ്ട്.
ഇരുതലമൂരിയെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും വിവരം ലഭിച്ചപ്പോള്‍ ഉടന്‍ സ്ഥലത്തെത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.