സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇനി എ.ടി.എമ്മിന്റെ രൂപത്തിലെത്തും. 65 രൂപയടച്ചാൽ അക്ഷയ കേന്ദ്രം വഴി പുതിയ കാർഡ് ലഭിക്കും. സർക്കാരിലേക്ക് ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും ഉത്തവിൽ പറയുന്നു.
നിലവിൽ പുസ്‌തക രൂപത്തിലുള്ള റേഷൻ കാർഡ് എ ടി.എമ്മിന്റെ രൂപത്തിലേക്ക് മാറുന്നു. എ.ടി.എം കാർഡിന്റെ വലിപ്പത്തിലുള്ള റേഷൻ കാർഡുകൾ നൽകാൻ പൊതുവിതരണ ഡയറക്ടർ സർക്കാരിലേക്ക് ശുപാർശ നൽകിയിരുന്നു. ഈ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ തീരുമാനമായത്. ഇത്തരം കാർഡ് ആവശ്യപ്പെടുന്നവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അല്ലെങ്കിൽ സിറ്റിസൺ കേന്ദ്രങ്ങൾ വഴി കാർഡ് ലഭിക്കും.
പഴയ റേഷൻ കാർഡിനും നിയമ സാധ്യത നിലവിലുണ്ട്. അക്ഷയ കേന്ദ്രത്തിൽ 65 രൂപയടച്ചാൽ എ.ടി.എം രൂപത്തിലുള്ള കാർഡുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകും. സർക്കാരിലേക്ക് ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും ഉത്തവിൽ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News