വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു? സൂചന നല്‍കി ട്വീറ്റ്
ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രം പുറത്തിറങ്ങിയത് മുതല്‍ തെന്നിന്ത്യയുടെ പ്രിയ ജോഡികളായവരാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നും നിരവധി തവണ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രി വിജയ് ദേവരക്കൊണ്ട പോസ്റ്റ് ചെയ്ത ട്വീറ്റ് ഇരുവരുടേയും വിവാഹ വാര്‍ത്തയുടെ സൂചനയാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.
വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഈ വര്‍ഷം തന്നെ വിവാഹിതരാകും എന്നായിരുന്നു പ്രചരച്ച വാര്‍ത്ത. വാര്‍ത്തയെ കുറിച്ച് പരാമര്‍ശിക്കാതെ ‘ As usual nonsense..Don’t we juts <3 da news!’ ( എന്നത്തേയും പോലെ അസംബന്ധം തന്നെ…പക്ഷേ ഈ വാര്‍ത്ത ഇഷ്ടമല്ലേ ? ).
മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ രശ്മിക വിവാഹത്തേ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം മനസ് തുറന്നിരുന്നു. ‘എന്നെ സംബന്ധിച്ച് പ്രണയമെന്നാല്‍ പരസ്പര ബഹുമാനമാണ്. പ്രണയത്തെ നിര്‍വചിക്കുക ബുദ്ധിമുട്ടാണ്. കാരണം അതൊരു വികാരമാണ്. രണ്ട് ഭാഗത്ത് നിന്നും പ്രണയമുണ്ടായാല്‍ മാത്രമേ അത് ശരിയാവുകയള്ളു’- രശ്മിക പറഞ്ഞു. വിവാഹം എപ്പോഴുണ്ടാകുമെന്ന് അറിയില്ലെന്നും തന്നെ കംഫര്‍ട്ടബിള്‍ ആക്കുന്ന വ്യക്തിയേയാകും വിവാഹം കഴിക്കുക എന്നുമാണ് രശ്മിക പറഞ്ഞത്.
As usual nonsense..
— Vijay Deverakonda (@TheDeverakonda) February 21, 2022
Don’t we just
❤️ da news!