പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 12 വയസ്സുകാരിയായ മകളെയാണ് പിതാവ് പീഡിപ്പിച്ചത്.
പീഡന വിവവരം കുട്ടി അമ്മയോട് പറഞ്ഞെങ്കിലും അവര്‍ കാര്യമായി എടുത്തില്ല. തുടര്‍ന്ന് പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട മുത്തശ്ശി കുട്ടിയെ തറവാട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കൗന്‍സിലിങ്ങിലൂടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ ഇളയ സഹോദരിയേയും പീഡിപ്പിക്കുമെന്ന് പിതാവ് മകളെ ഭീഷണിപ്പെടുത്തിരുന്നു. സംഭവത്തിനുശേഷം നാടുവിട്ടപ്രതിയെ ബംഗളരുവില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News