CrimeFeaturedHome-bannerKeralaNews
കുറിച്ചിയില്‍ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ
കോട്ടയം:കുറിച്ചിയിൽ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ.ആത്മഹത്യയെന്ന് നിഗമനം.കുട്ടിയ്ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നു.
പെണ്‍കുട്ടിയെ ഒരു മാസത്തോളം പീഡിപ്പിച്ച പലചരക്ക് കടയുടമ ശനിയാഴ്ചയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശി യോഗിദാസൻ (74) ആണ് അറസ്റ്റിലായത്.കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ചങ്ങനാശ്ശേരിയില്‍ പലചരക്ക് കട നടത്തുകയായിരുന്നു യോഗിദാസൻ. സാധനം വാങ്ങാനായി പെണ്‍കുട്ടി കടയിലെത്തിയപ്പോഴാണ് ഇയാള്‍ പീഡിപ്പിച്ചത്.
വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠായിയും നല്‍കിയിരുന്നു. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News