EntertainmentNews

ഇതാണ് എനിക്കൊപ്പമുള്ള പെൺകുട്ടി: വിവാദ വിഡിയോയിൽ രാം ഗോപാൽ വർമ

ഹൈദരാബാദ്‌:സംവിധായകൻ രാം ഗോപാൽ വർമയുടെ ന്യൂഇയർ ആഘോഷച്ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു പെൺകുട്ടിക്കൊപ്പം ക്ലബ്ബിൽ ന്യൂ ഇയർ പാർട്ടി ആഘോഷിക്കുന്ന ചിത്രങ്ങളും വിഡിയോയുമാണ് രാം ഗോപാൽ വർമ ട്വിറ്ററിലൂടെ പങ്കുവച്ചത്.

പെൺകുട്ടിക്കൊപ്പമുള്ള വിഡിയോയും ചിത്രങ്ങളും തുടർച്ചയായി എക്സ് പ്ലാറ്റ്ഫോമിലൂടെ ആർജിവി പങ്കുവയ്ക്കുകയുണ്ടായി. അപ്പോഴും പെൺകുട്ടിയുടെ പേരോ വിവരങ്ങളോ ഒന്നും വെളിപ്പെടുത്തിയുമില്ല. 

പാർട്ടിക്കിടെ ഗ്ലാസിലെ വെള്ളം പെൺകുട്ടിയുടെ ശരീരത്തിലേക്ക് രാം ഗോപാൽ വർമ ഒഴിക്കുന്നത് വിഡിയോയിൽ കാണാം. പെൺകുട്ടിയുടെ ശരീരത്തിൽ ഒഴിക്കുന്നത് മദ്യമാണെന്നും പലരും സംശയം പ്രകടിപ്പിച്ചു. ഈ പ്രവൃത്തിയിൽ സംവിധായകനെതിരെ രൂക്ഷമായ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മദ്യം കഴിച്ച് അബോധാവസ്ഥയിലായിരുന്നു സംവിധായകനെന്നും ഇത്തരം ചിത്രങ്ങളും വിഡിയോയും എന്തിന് പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുന്നുെവന്ന തരത്തിലും വിമർശനങ്ങള്‍ ഉയരുകയുണ്ടായി. 

വിഡിയോ വൈറലായതോടെ ഈ പെൺകുട്ടി ആരെന്നായിരുന്നു ആളുകളുടെ സംശയം. രാം ഗോപാൽ വർമയുടെ അടുത്ത സിനിമയിലെ നായികയായി ഈ കുട്ടിയെ ഇനി കാണാമെന്നും കമന്റുകൾ വന്നു. 

നടിയും മോഡലുമായ സിരി സ്റ്റാസിയാണ് രാം ഗോപാൽ വർമയ്ക്കൊപ്പമുള്ള ആ പെൺകുട്ടി. ആർജിവി തന്നെയാണ് സിരിയുടെ േപര് വെളിപ്പെടുത്തിയത്. ഹൈദരാബാദിലെ മക്കാവോ ക്ലബ്ബിലായിരുന്നു രാം ഗോപാൽ വര്‍മയുടെ ന്യൂ ഇയർ പാർട്ടി.

രാം ഗോപാൽ വർമയുടെ കടുത്ത ആരാധികയാണ് സിരി. നടിക്കൊപ്പമുള്ള രാം ഗോപാൽ വർമയുടെ യൂട്യൂബ് അഭിമുഖങ്ങൾ വൈറലായിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ‘വീക്കെൻഡ് പാർട്ടി’ എന്ന സിനിമയിലൂടെ നായികയായും സിരി എത്തുകയുണ്ടായി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button