കൊച്ചി: യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽഗാന്ധി ഇന്ന് കൊച്ചിയിലെത്തും. എറണാകുളം,കോട്ടയം,ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി തുടർന്ന് സെന്‍റ് തെരേസാസ് കോളജിലെത്തി വിദ്യാർഥിനികളുമായുളള സംവാദത്തിൽ പങ്കെടുക്കും.
Read Also: പാലാരിവട്ടം കേസ് തന്നെ കുടുക്കിയത് , പിന്നില്‍ പി. രാജീവെന്ന് ഇബ്രാഹിംകുഞ്ഞ്
വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും തുടർന്ന് പങ്കെടുക്കും. വൈകിട്ട് നാലുമണിയോടെ ആലപ്പുഴയിലേക്ക് പുറപ്പെടുന്ന രാഹുൽ ഗാന്ധി അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. പര്യടനത്തിന്‍റെ രണ്ടാം ദിവസമായ നാളെ കോട്ടയം ജില്ലയിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.
Source: Eastcost Daily