കടുത്തുരുത്തി: വഴക്കിട്ട് കാമുകന്‍ പോയതിന് പിന്നാലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുഴഞ്ഞുവീണ് യുവതി. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. അവശനിലയിലായ യുവതിയെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മാഞ്ഞൂര്‍ സ്വദേശിയാണ് യുവതി, കാമുകനായ പത്തനംതിട്ട സ്വദേശിയായ യുവാവിനൊപ്പമാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയത്. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരുവരും സംസാരിച്ചിരുന്നു. ഇതിനിടെ തമ്മില്‍ വഴക്കുണ്ടായി.
ഒടുവിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ യുവതിയെ തനിച്ചിരുത്തി കാമുകന്‍ പോയി. തുടർന്ന് യുവതി കരയാൻ തുടങ്ങി. ഇതുകണ്ട നാട്ടുകാര്‍ കാര്യം തിരക്കി. പക്ഷേ, യുവതി ഒന്നും പറഞ്ഞില്ല. ഇതിനുപിന്നാലെയാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് അവശനിലയിലായ യുവതിയെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹക്കാര്യത്തെച്ചൊല്ലിയാണ് വഴക്കുണ്ടായതെന്നാണ് വിവരം. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി
കഴിഞ്ഞദിവസം പൊലീസ് യുവതിയുടെ വീട്ടുകാരെ വിളിച്ച് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും വന്നിരുന്നില്ല. ശനിയാഴ്ച യുവതിയെ കൊണ്ടുപോകാനായി അമ്മ മഹിളാമന്ദിരത്തിലെത്തുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല. യുവതി എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ്.