InternationalNews

69-ാം വയസ്സില്‍ പുടിന്‍ വീണ്ടും അഛനാകുന്നു; മുന്‍ ജിംനാസ്റ്റ് ആയ 37 കാരി കാമുകി ഗര്‍ഭിണി

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ 69–ാം വയസ്സിൽ വീണ്ടും അച്ഛനാകാനൊരുങ്ങുന്നു. മുൻ ജിംനാസ്റ്റും പുട്ടിന്റെ കാമുകിയുമായ അലീന കബയെവ (39) താൻ വീണ്ടും അമ്മയാകാൻ പോകുന്നു എന്നു പ്രഖ്യാപിച്ചതായി ക്രെംലിൻ രഹസ്യങ്ങൾ പുറത്തുവിടുന്ന ജനറൽ എസ്‌വി‌ആർ എന്ന ടെലിഗ്രാം ചാനൽ റിപ്പോർട്ട് ചെയ്തു. അലീനയിൽ പുട്ടിനു രണ്ടു മക്കളുണ്ട്. മുൻഭാര്യയിൽ 2 പെൺമക്കളുമുണ്ട്. മൂത്ത മകൾ മരിയയ്ക്ക് 37 വയസ്സ്.

2 ഒളിംപിക് മെഡലുകളും 14 ലോകചാംപ്യൻഷിപ്പുകളും 21 യൂറോപ്യൻ ചാംപ്യൻഷിപ് മെഡലുകളും നേടിയിട്ടുള്ള അലീന കബയെവ ലോകത്തെ തന്നെ ഏറ്റവും മികച്ച ജിംനാസ്റ്റുകളിലൊരാളായിരുന്നു. പുട്ടിനും അലീനയുമായുള്ള ബന്ധത്തെപ്പറ്റി 2008ലാണു വാർത്തകൾ പുറത്തുവന്നത്. ഇക്കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്ത പത്രം അന്നു തന്നെ അടച്ചുപൂട്ടിയിരുന്നു. അലീനയിൽ പുട്ടിന് ഏഴും മൂന്നും വയസ്സുള്ള 2 ആൺമക്കളാണുള്ളത്.

യുക്രെയ്നിൽ റഷ്യയുടെ രൂക്ഷമായ മിസൈൽ ആക്രമണം തുടരുന്നു. സിവേർസ്കിൽ ജനവാസകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 10പേർ മരിച്ചു. ദ്രുഴ്കിവ്ക മേഖലയിലെ സൂപ്പർ മാർക്കറ്റിന് നെരെയും മിസൈൽ ആക്രമണമുണ്ടായി. ആളപായമുണ്ടോ എന്ന് വ്യക്തമല്ല. മിസൈൽ വീണ് നഗര മധ്യത്തിൽ വലിയ ഗർത്തം രൂപപ്പെട്ടു. അതിനിടെ, ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലെ അംബാസിഡർമാരെ യുക്രെയ്ൻ പ്രസിഡന്‍റ് പുറത്താക്കി.

ഇന്ത്യക്ക് പുറമേ ജർമ്മനി, ചെക്ക് റിപബ്ലിക്ക്, നോർവേ, ഹംഗറി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയാണ് യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമർ സെലെൻസ്‌കി മാറ്റിയത്. എന്താണ് കാരണമെന്ന് വ്യക്തമാക്കാത്ത ഉത്തരവിൽ, ജർമ്മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കുന്നതായി സെലെൻസ്‌കി പ്രഖ്യാപിക്കുകയായിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്‍ഞ ഉദ്യോഗസ്ഥർക്ക് പുതിയ സ്ഥാനങ്ങൾ നൽകുമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ഉത്തരവിൽ പറയുന്നില്ല.

അതേസമയം, റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാൻ യുക്രൈൻ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും നൽകണമെന്നും സെലെൻസ്‌കി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യയും ജർമനിയുമടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര ബന്ധം എന്തുകൊണ്ടാണ് വിച്ഛേദിക്കുന്നത് എന്ന കാര്യത്തിൽ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker