'ലെ ആന്റണി പറഞ്ഞു, ഹെലികോപ്റ്റർ വന്നു', ചിരിപ്പിച്ച് പൃഥ്വിരാജ്, വേറെ ഇനി എന്തെങ്കിലും വേണോ എമ്പുരാന്?
കൊച്ചി:എമ്പുരാൻ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സംവിധായകൻ പൃഥ്വിരാജ്. വൻ ക്യാൻവാസിലാണ് ചിത്രം ചിത്രീകരിക്കുന്നത്. മോഹൻലാല്‍ വീണ്ടും പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലും ആണ്. പൃഥ്വിരാജ് എഴുതിയ ഒരു കുറിപ്പാണ് സിനിമയുടെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ആന്റണി പെരുമ്പാവൂര്‍ പറയുന്ന തരത്തിലാണ് താരത്തിന്റെ കുറിപ്പ് സാമൂഹ്യ മാധ്യമ ശൈലിയിലാണ്. ലെ ആന്റണി: ഹെലികോപ്റ്റർ എന്തായാലും വരും എന്ന് ഞാൻ നേരത്തെ പറഞ്ഞു… ഹെലികോപ്റ്റർ വന്നു ! ഇനി വേറെ എന്തെങ്കിലും എന്നാണ് ആന്റണി പെരുമ്പാവൂരിനെ ടാഗ് ചെയ്‍ത് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. പൃഥ്വിരാജിന്റെ പോസ്റ്റ് താരത്തിന്റെയും എമ്പുരാൻ സിനിമയുടെയും ആരാധകരുടെ പ്രതീക്ഷയും കുറച്ച് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ എന്ന സിനിമ നേടുക മലയാളത്തിലെ എക്കാലത്തെയും ഓപ്പണിംഗ് കളക്ഷൻ ആയിരിക്കുമെന്നാണ് സൂചന. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.