കൊച്ചി: ഇന്നത്തെ യുവതലമുറയുടെ ഹരമാണ് നാടുചുറ്റല്‍. പുസ്തകളില്‍ മാത്രം ഒതുങ്ങി കിടക്കുന്ന അല്ലെങ്കില്‍ ലഭിക്കുന്ന ഹൈപെയ്ഡ് ജോലിയെ മാത്രം ലക്ഷ്യമിടുന്ന തലമുറയല്ല ഇത്. ജീവിതം പഠിക്കാന്‍ നാട് ചുറ്റണമെന്നും പുതിയ കൂട്ടുകള്‍ തേടണമെന്നും ആളുകളെ പരിചയപ്പെടണം എന്നും അവര്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്. അങ്ങനെ പുതിയ ലക്ഷ്യങ്ങള്‍ തേടുന്ന തലമുറയ്ക്ക് മാതൃകയാകുകയാണ് ഒരു പുരോഹിതന്‍.
ഇന്ത്യയെ കാണാനും ഇന്ത്യയെ അടുത്തറിയാനും ബൈക്കില്‍ പുറപ്പെട്ട ഇദ്ദേഹം പുരോഹിതന്‍ മാത്രമല്ല തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ മുന്‍പ്രിന്‍സിപ്പല്‍ കൂടിയാണ്. പേര് പ്രശാന്ത് പാലയ്ക്കപ്പിള്ളി. 20000 കിലോമീറ്റര്‍ ഒറ്റയ്ക്ക് ബൈക്കില്‍ ഇന്ത്യന്‍ പര്യടനം നടത്തി നടത്തി തിരിച്ചെത്തിയിരിക്കുകയാണ് ഈ പുരോഹിതന്‍.
121 ദിവസത്തെ ഇന്ത്യന്‍ പര്യടനം കഴിഞ്ഞുള്ള പ്രശാന്ത് അച്ഛന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. 24 വര്‍ഷത്തെ അധ്യാപക ജീവിതത്തിന് കഴിഞ്ഞ ആപ്രില്‍ മാസത്തിലായിരുന്നു അദ്ദേഹം വിരാമമിട്ടത്. അതിനുശേഷം ഇന്ത്യയെ അറിയാനും പഠിക്കാനും അദ്ദേഹം ഇറങ്ങി പുറപ്പെട്ടു.
‘ഇന്ത്യയുടെ മുക്കിലും മൂലയിലും പോകണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ അതിന് ഇത്രയും സമയം എടുക്കുമെന്ന് കരുതിയില്ല. രണ്ടര മാസമാണ് ഞാന്‍ മനസ്സില്‍ കരുതിയിരുന്നത്. പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിരുന്നില്ല.” എങ്കിലും ഇന്ത്യ ചുറ്റിക്കറങ്ങണം എന്നതിന് പുറമെ വേറെയൊരു ലക്ഷ്യവും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. മല്യന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സന്ദേശം കൂടി ഉയര്‍ത്തിപിടിച്ചാണ് ഓരോ അതിര്‍ത്തിയും ഈ പുരോഹിതന്‍ കടന്നത്.’
ഞാന്‍ വനങ്ങളില്‍ കൂടിയും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ കൂടിയും അതുപോലെ അണ്ടര്‍ ഗ്രൗണ്ട് എന്ന് പറയുന്ന സ്ഥലങ്ങളില്‍ കൂടിയും എല്ലാം യാത്ര ചെയ്തിട്ടുണ്ട്. അവിടെയെല്ലാ ബൈക്കിനാണ് ഞാന്‍ പോയികൊണ്ടിരുന്നത് എന്നും അദ്ദേഹം പറയുന്നു. യാത്ര അവസാനിപ്പിച്ച് തിരികെ എത്തിയ പ്രശാന്ത് അച്ഛന്‍ പറയാനുള്ളതും ഇത് മാത്രമാണ് ഇനിയും യാത്രകള്‍ തുടരണം.