Home-bannerKeralaNews

ഒടുവില്‍ അഞ്ചുകോടിയ്ക്ക് ഉടമയായി,പൂജാബമ്പര്‍ അടിച്ചത് കോട്ടയം പനമ്പാലത്തെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക്

കോട്ടയം:® അഞ്ചുകോടി സമ്മാനമുള്ള ഈ വര്‍ഷത്തെ പൂജാ ബമ്പര്‍ അടിച്ച ഭാഗ്യവാനെ തേടിയുള്ള തെരച്ചില്‍ അവസാനിച്ചു.കുടയംപടി മെഡിക്കല്‍ കോളേജ് റോഡില്‍ കൊച്ചുവീട്ടില്‍ മെഡിക്കല്‍സ്‌റ്റോര്‍ ഉടമയായ പനമ്പാലം പറയരുതോട്ടത്തില്‍ തങ്കച്ചനാണ് ആ ഭാഗ്യവാന്‍.

രണ്ടാഴ്ച മുമ്പാണ് പനമ്പാലം വഴിയെത്തിയ തമിഴ്‌നാട് സ്വദേശിയായ ലോട്ടറി കച്ചവടക്കാരനില്‍ നിന്നും തങ്കച്ചന്‍ പൂജാ ബമ്പറെടുത്തതത്.പതിവായി ടിക്കറ്റെടുക്കാറില്ലെങ്കിലും സ്ഥാരമായി ആ വഴി ലോട്ടറകളുമായി എത്തിയിരുന്ന കച്ചവടക്കാരനില്‍ നിന്നും ലോട്ടറിയെടുക്കുകയായിരുന്നു.ടിക്കറ്റെടുത്ത ദിനം കടതുറന്നപ്പോള്‍ ആദ്യം മുന്നില്‍ വന്നത് ലോട്ടറക്കച്ചവടക്കാരനായിരുന്നു. ഇയാളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രണ്ടു ടിക്കറ്റുകള്‍ എടുത്തത്.ഇതില്‍ ഒന്ന് ഭാഗ്യം എത്തിയ്ക്കുകയും ചെയ്തു.

ശനിയാഴ്ച ഫലം വന്നപ്പോഴും തനിയ്ക്കാണ് സമ്മാനമെന്ന് തങ്കച്ചന്‍ അറിഞ്ഞില്ല. ഭാഗ്യം തുണച്ചെന്ന് സംശയം തോന്നിയ കച്ചവടക്കാരന്‍ വിളിച്ചെങ്കിലും പള്ളിയിലായിരുന്നതുകൊണ്ട് ഇയാള്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല.തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ കച്ചവടക്കാരന്‍ നില്‍ക്കുന്നു.സമ്മാനമുണ്ടോയെന്ന് സംശയമുണ്ടെന്ന് അറിയിച്ചതോടെ ഒത്തുനോക്കിയപ്പോളാണ് കോടീശ്വരനായ വിവരം അറിഞ്ഞത്.

ഭാര്യ അനിമോള്‍, മക്കള്‍-ടോണി ജര്‍മ്മനിയില്‍ ബി.ടെക്ക് വിദ്യാര്‍ത്ഥിയാണ്,മകള്‍ മംഗളം കോളേജില്‍ ബി.ആര്‍ക്കും പഠിയ്ക്കുന്നു.സമ്മാനത്തുകയില്‍ നിശ്ചതി തുക കുടമാളൂര്‍ പള്ളിയ്ക്കും മെഡിക്കല്‍ കോളേജില്‍ എത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് മരുന്നുവാങ്ങാനും നല്‍കുമെന്ന് തങ്കച്ചന്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker