KeralaNews

പ്രതിയുടെ ഫോണിൽനിന്ന് വനിതാ സുഹൃത്തിന്റെ നമ്പർ കൈക്കലാക്കി, അശ്ലീലസന്ദേശം;പോലീസുകാരനെതിരേ നടപടി

പത്തനംതിട്ട: പ്രതിയുടെ മൊബൈല്‍ഫോണില്‍നിന്ന് വനിതാ സുഹൃത്തിന്റെ നമ്പര്‍ കൈക്കലാക്കി അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ടയില്‍ സി.പി.ഒ.യായ കൊല്ലം സ്വദേശി അഭിലാഷിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. വഞ്ചനാക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കൊല്ലം സ്വദേശിയുടെ പരാതിയിലാണ് നടപടി.

കൊല്ലം സ്വദേശിക്കെതിരായ വഞ്ചനാക്കേസ് അന്വേഷിച്ച പോലീസ് സംഘത്തില്‍ അഭിലാഷമുണ്ടായിരുന്നു. തുടര്‍ന്ന് കേസില്‍ കൊല്ലം സ്വദേശിയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പ്രതി ഒരു സ്ത്രീയുമായി നടത്തിയ ചാറ്റുകളുടെ വിവരങ്ങളും അഭിലാഷ് ശേഖരിച്ചത്. ഈ സ്ത്രീ പ്രതിയുടെ സുഹൃത്താണെന്ന് തിരിച്ചറിഞ്ഞതോടെ ഇവരുടെ നമ്പറും അഭിലാഷ് കൈക്കലാക്കി. തുടര്‍ന്നാണ് വിദേശത്തുള്ള സ്ത്രീക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചത്.

അറസ്റ്റിലായ കൊല്ലം സ്വദേശി കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വനിതാ സുഹൃത്ത് പോലീസുകാരന്റെ ശല്യംചെയ്യല്‍ ഇയാളെ അറിയിച്ചത്. ഇതോടെ കൊല്ലം സ്വദേശി പോലീസുകാരനെതിരേ പരാതി നല്‍കുകയായിരുന്നു.അതേസമയം, അഭിലാഷിനെതിരേ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിലവില്‍ വകുപ്പുതല അന്വേഷണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button