ഇടുക്കി:കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച വിവാദ വൈദിക ധ്യാനത്തിൽ അന്വേഷണത്തിനായി പൊലീസ് സിഎസ്ഐ സഭാ ആസ്ഥാനത്ത്. ബിഷപ്പ് ധർമരാജ് റസാലത്തിന്റെ മൊഴി എടുക്കാനാണ് മൂന്നാർ പൊലീസ് എത്തിയത്. താൻ സ്ഥലത്തില്ല എന്നാണ് ബിഷപ്പ് അറിയിച്ചിരിക്കുന്നത്. സെക്രട്ടറിയും സ്ഥലത്ത് ഇല്ല. തിങ്കളാഴ്ച മാത്രമേ തിരികെ എത്തുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 13 മുതൽ 17 വരെയാണ് ചട്ടം ലംഘിച്ചു 450 പേര് പങ്കെടുത്ത ധ്യാനം നടന്നത്. നൂറിലേറെ പേര് കൊവിഡ് ബാധിതരാവുകയും നാല് വൈദികർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു. ഇക്കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. ധ്യാനത്തിന് നേതൃത്വം നൽകിയ ആൾ എന്ന നിലയ്ക്കാണ് അന്വേഷണ സംഘം ബിഷപ്പിന്റെ മൊഴി എടുക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News