CrimeKeralaNews

പൊലീസ് സംരക്ഷണത്തിൽ കഴിയുന്ന ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു,ടര്‍ഫിൽ കളിച്ചുകൊണ്ടിരുന്നവര്‍ ഓടിയെത്തി പിടികൂടി പൊലീസിന് കൈമാറി

തിരുവനന്തപുരം: പൊലീസ് സംരക്ഷണയിൽ കഴിയുന്ന ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ഭർത്താവിനെ പിടികൂടി. നെയ്യാറ്റിൻകര ധനുവച്ചപുരം രോഹിണി ഭവനിൽ താമസിക്കുന്ന സുജിത് (29) ആണ് പൊലീസ് പിടിയിലായത്. പരിക്കേറ്റ സുജിത്തിന്റെ ഭാര്യ കാട്ടാക്കട തൊഴുവൻകോട് വീട്ടിൽ ആതിരയെ നെയ്യാറ്റിൻകര ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് അയച്ചു. ആതിരയുടെ പിതാവ് രാജേന്ദ്രനും പരിക്കേറ്റിട്ടുണ്ട്. ആതിരയുടെ തലയിലും കൈയിലുമാണ് വെട്ടേറ്റത്. തലയിൽ ആറ് തുന്നലുണ്ട്. രാജേന്ദ്രനെ ആക്രമിക്കുന്നത് കണ്ട് തടയുന്നതിനിടയിലാണ് ആതിരയ്ക്ക് വെട്ടേൽക്കുന്നത്.

ഇന്ന് കാട്ടാക്കടയിലുള്ള ആതിരയുടെ വീട്ടിൽ എത്തിയ സുജിത് ബഹളം വയ്ക്കുകയായിരുന്നു. വാക്കേറ്രത്തെ തുടർന്ന് വെട്ടുക്കത്തി കൊണ്ട് രാജേന്ദ്രനെയും ആതിരയെയും ആക്രമിച്ചു. ആതിരയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ ടർഫിൽ കളിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരാണ് സുജിത്തിനെ പിടികൂടുന്നതും ആതിരയെയും രാജേന്ദ്രനെയും ആശുപത്രിയിൽ എത്തിക്കുന്നതും.

2018ലായിരുന്നു സുജിത്തിന്റെയും ആതിരയുടെയും വിവാഹം. മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ ബന്ധത്തിൽ വിള്ളലുകൾ വന്നിരുന്നു. കുഞ്ഞ് ജനിച്ചതോടെ വീട്ടുകാർ ഇടപ്പെട്ട പ്രശ്നങ്ങൾ പറഞ്ഞ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാകുകയായിരുന്നു. തുടർന്ന് അശ്വതി സുജിത്തിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ഇതനുസരിച്ച് അശ്വതിക്കും കുഞ്ഞിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker