News
ഫെബ്രുവരിയോടെ പെട്രോൾ വില 100 കടന്നേക്കും
മാഹി: ക്രൂഡ് ഓയില്‍ വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചില്ലെങ്കില്‍ പെട്രോള്‍ വില 2021 ഫെബ്രുവരി അവസാനത്തോടെ ലിറ്ററിന് 100 രൂപ എന്ന നിരക്കില്‍ എത്താന്‍ സാധ്യത. കൊവിഡ് വാക്‌സിന്‍ വരുന്നതോടെ ലോകമാര്‍ക്കറ്റിലുണ്ടാകുന്ന ഉണര്‍വ് ക്രൂഡ് ഓയില്‍ വില വീണ്ടും വര്‍ധിക്കാനിടയുണ്ട്. ഇതാണ് പെട്രോള്‍ വില കൂടുമെന്ന സൂചന നല്‍കുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ ക്രൂഡ് ഓയില്‍ വീപ്പയ്ക്ക് 35.79 ഡോളറായിരുന്നത് ഇപ്പോള്‍ 45.34 ഡോളറായി ഉയര്‍ന്നു. 2021 തുടക്കത്തില്‍ ഇത് 56 ഡോളറിലേക്ക് ഉയര്‍ന്നേക്കുമെന്നാണു നിഗമനം. നവംമ്പര്‍ 20ന് ശേഷമാണ് ഇന്ധന വില ദിനംപ്രതി കൂടാന്‍ തുടങ്ങിയത്. ഇതോടെ രണ്ടു രൂപയ്ക്ക് മേല്‍ വര്‍ധനയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ രണ്ടു തവണയായി പെട്രോളിന് 17 രൂപയും ഡീസലിന് 16 രൂപയും നികുതി കൂട്ടിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News