KeralaNews

പെരുമ്പാവൂര്‍ കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊച്ചി: പെരുമ്പാവൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്ത ഒരാള്‍ പമ്പിലെ ജീവനക്കാരനാണ്. പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.

കൊല്ലപ്പെട്ട അന്‍സില്‍ കീഴില്ലത്തെ പെട്രൊള്‍ പമ്പില്‍ വച്ച് ഒരു സംഘവുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അന്നത്തെ സംഘര്‍ഷത്തിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. വണ്ടിക്കച്ചവടം നടത്തുന്ന അന്‍സിലിന് മറ്റു ശത്രുക്കളില്ലെന്നാണ് പോലീസ് കണ്ടെത്തല്‍.

ഇന്നലെ രാത്രി പത്തരമണിയോടെയാണ് കീഴില്ലം പറമ്പില്‍പ്പീടിക സ്വദ്ദേശി അന്‍സിലിനെ ഒരു സംഘമാളുകള്‍ വീട്ടില്‍ നിന്നിറക്കി വെട്ടിക്കൊല്ലുന്നത്. വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അന്‍സിലിനെ ചിലര്‍ ചേര്‍ന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ അന്‍സില്‍ വെട്ടേറ്റ് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. അന്‍സിലിന്റെ പിതാവ് താജു ഓട്ടോ ഡ്രൈവറാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button