CrimeKeralaNews

മാലയും മോതിരവും പാദസരവും കൈക്കലാക്കിയ മുജീബ് അരഞ്ഞാണമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ചുരിദാറും അഴിച്ചു,സ്വർണം വിൽക്കാൻ ഇടനിലനിന്ന ആളും പിടിയിൽ

കോഴിക്കോട് :വാളൂരില്‍ അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ്. കൊല്ലപ്പെട്ട അനുവിന്റെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പൊലീസിന്റെ പിടിയിലായത്. അനുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി മുജീബ് റഹ്‌മാന്‍ അവരുടെ ആഭരണങ്ങള്‍ വില്‍ക്കാനായി അബൂബക്കറെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ആഭരണം വില്‍ക്കാന്‍ സമീപിച്ച ജ്വല്ലറിയിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. മുജീബിനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

ഭർത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കിൽ കയറ്റിക്കൊണ്ടു പോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ശനിയാഴ്ച വൈകിട്ടോടെയാണ് മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാനെ (49) പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മോഷ്ടിച്ച ബൈക്കുമായി എത്തിയ മുജീബ് അന്നേ ദിവസം തന്നെ അനുവിനെയും കൊലപ്പെടുത്തി. 

മാര്‍ച്ച് 11 തിങ്കളാഴ്ച പുലര്‍ച്ചെ മട്ടന്നൂരിെല വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മതില്‍ പൊളിച്ച് മോഷണം നടത്തി സമീപത്തെ വീട്ടില്‍ നിന്ന് ഹെല്‍മറ്റും മോഷ്ടിച്ചാണ് പ്രതി പേരാമ്പ്ര ഭാഗത്ത് എത്തുന്നത്. ആളൊഴിഞ്ഞ വഴികളില്‍ സ്ത്രീകളെ ലക്ഷ്യം വച്ച് കറുങ്ങുന്ന ഇയാള്‍ വാളൂര്‍ റോഡില്‍ ആളൊഴിഞ്ഞ ഭാഗത്ത് ബൈക്കു നിര്‍ത്തി നില്‍ക്കുന്ന സമയത്താണ് അനു ഫോണ്‍ ചെയ്ത് ധൃതിയില്‍ പോവുന്നത് ശ്രദ്ധയില്‍പെടുന്നത്. ഫോണ്‍ സംസാരത്തില്‍ നിന്നും മറ്റാരോ കാത്തു നില്‍ക്കുന്നതായും തനിക്ക് വാഹനമൊന്നും കിട്ടിയില്ലെന്ന് പറയുന്നതും കേട്ട മുജീബ് ബൈക്കുമെടുത്ത് അനുവിനരികിൽ എത്തുകയായിരുന്നു. 

മുളിയങ്ങീലേക്കാണെങ്കില്‍ കയറിക്കോ എന്നാവശ്യപ്പെട്ടെങ്കിലും ആദ്യം മടിച്ച അനു, പിന്നീട് ഇയാളുടെ പുറകില്‍ കയറി. അനുവിനെ കാണാതായ ദിവസം ഒരു യുവാവിന്റെ പിന്നില്‍ അകലം പാലിച്ചിരുന്ന് യുവതി പോവുന്നത് കണ്ടതായി ദൃക്‌സാക്ഷി പറഞ്ഞിരുന്നു. അനുവുമായി വാളൂര്‍ നടുക്കണ്ടി പാറയിലെ എഫ്എച്ച്‌സിക്കു സമീപത്തെ അള്ളിയോറതാഴ തോടിന് സമീപമെത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്നറിയിച്ച് വണ്ടി നിര്‍ത്തി മുജീബ് ഇറങ്ങി.

ബൈക്കില്‍ നിന്ന് യുവതിയും ഇറങ്ങിയതോടെ ഇയാള്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബലം പിടുത്തത്തിനിടയില്‍ നിലത്തു വീണ അനുവിനെ തട്ടി തോട്ടിലേക്ക് ഇട്ട് വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ഏറെ നേരം യുവതിയുടെ ദേഹത്ത് ചവിട്ടിനിന്ന് മരണം ഉറപ്പാക്കിയ ശേഷമാണ് ആഭരണങ്ങള്‍ കവര്‍ന്നത്. 

മാലയും മോതിരവും പാദസരവും കൈക്കലാക്കിയ മുജീബ് അരഞ്ഞാണമുണ്ടോ എന്ന് പരിശോധിക്കുന്നതിനു വേണ്ടി ചുരിദാര്‍ അഴിച്ച് നോക്കിയെങ്കിലും അരഞ്ഞാണമില്ലായിരുന്നു. അതാണ് അര്‍ധനഗ്നയായി മൃതദേഹം കാണപ്പെട്ടത് എന്ന് കരുതുന്നു. തുടര്‍ന്ന് ബൈക്കില്‍ പ്രതി രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജുവിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്പക്ടര്‍ എം.എ.സന്തോഷിന്റെ നേതൃത്വത്തില്‍ കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച ബൈക്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ബൈക്കിന്റെ ഉടമയെ തേടി മട്ടന്നൂരില്‍ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതാണന്ന് അറിയുന്നത്. 

തുടര്‍ന്ന് വിവിധ സ്‌റ്റേഷനുകളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലും മുജീബിന്റെ മൂന്‍കാല കേസുകളുടെയും പശ്ചാത്തലത്തില്‍ അന്വേഷണം മലപ്പുറത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു. മാരകായുധങ്ങളുമായി കറങ്ങുന്ന പ്രതിയെ കസ്റ്റഡിയില്‍ എടുന്നതിന് പൊലീസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു.

മൽപ്പിടുത്തത്തിനിടെ പേരാമ്പ്ര പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍ കുമാറിന്റെ കൈയ്ക്ക് കുത്തേറ്റു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസർകോട്, പാലക്കാട് ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലായി 58 ഓളം കേസുകള്‍ ഇയാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker