24.9 C
Kottayam
Friday, October 18, 2024

പി സി തോമസ് എൻഡിഎ വിട്ടു,ജോസഫ് – തോമസ് വിഭാഗങ്ങൾ ഇന്ന് ലയിക്കും,ലയനസമ്മേളനം ഇന്ന് കടുത്തുരുത്തിയിൽ

Must read

കോട്ടയം:നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​കാ​തി​രു​ന്ന ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​സി.​തോ​മ​സ് എ​ൻ​ഡി​എ വി​ട്ടു.പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം ഒ​റ്റ​ചി​ഹ്നം ത​ന്നെ ല​ഭി​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ര​ജി​സ്ട്രേ​ഷ​നു​ള്ള ചെ​റു​പാ​ർ​ട്ടി​യി​ൽ ല​യി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്ക​ത്തി​ന്‍റെ കൂ​ടി ഭാ​ഗ​മാ​ണ് തോ​മ​സി​ന്‍റെ ന​ട​പ​ടി.

പി.​സി. തോ​മ​സി​ന്‍റെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ ജോ​സ​ഫ് ഗ്രൂ​പ്പ് ല​യി​ക്കു​മെ​ന്നാ​ണ് വി​വ​രം.ല​യ​നം ഇ​ന്ന് ക​ടു​ത്തു​രു​ത്തി​യി​ൽ വ​ച്ച് ന​ട​ക്കും. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ൽ നി​ന്നു പി.​ജെ. ജോ​സ​ഫി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ര​ണ്ടു പ്ര​മു​ഖ നേ​താ​ക്ക​ളാ​ണ് ല​യ​ന നീ​ക്ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പ​ടി​ച്ച​ത്. ല​യ​ന​ത്തോ​ടെ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് കേ​ര​ള കോ​ൺ​ഗ്ര​സ് എ​ന്ന പേ​ര് ല​ഭി​ക്കും.

ല​യി​ച്ച​തി​നു​ശേ​ഷം പാ​ർ​ട്ടി​ക്ക് പു​തി​യ പേ​ര് ന​ൽ​കും. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​ട്ടി​ക​യി​ൽ ചെ​ണ്ട ചി​ഹ്നം ഇ​ല്ലാ​ത്ത​തി​നാ​ൽ മ​റ്റേ​തെ​ങ്കി​ലും ചി​ഹ്ന​വും ആ​വ​ശ്യ​പ്പെ​ടും. പി.​ജെ. ജോ​സ​ഫ് ത​ന്നെ​യാ​യി​രി​ക്കും ചെ​യ​ർ​മാ​ൻ. പി.​സി. തോ​മ​സി​നും ഇ​തി​നോ​ടു യോ​ജി​പ്പാ​ണെ​ന്നാ​ണ് വി​വ​രം. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​മാ​ണ് പി.​സി. തോ​മ​സി​ന്‍റെ ആ​വ​ശ്യം.

കെ.എം.മാണി നേതൃത്വം നല്‍കിയ കേരള കോണ്‍ഗ്രസ് എം. നേതാവായിരുന്ന പി.സി.തോമസ് പാര്‍ട്ടി വിട്ട്് ഐ.എഫ്.ഡി.പി പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയിലെത്തിയിരുന്നു.പിന്നീട് ജോസഫിനൊപ്പം ഇടതുമുന്നണിയിലെത്തി. ഇടതുമുന്നണിയില്‍ നിന്ന് അവഗണന നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും എന്‍ഡിഎയിലേക്ക് തിരിച്ചു പോയത്.

സീറ്റ് നിഷേധിച്ചതിനാലാണ് എന്‍ഡിഎ വിടുന്നതെന്ന് പിസി തോമസ് പ്രതികരിച്ചു. എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണു താന്‍. എന്നാല്‍ അവഗണന നേരിട്ടു മുന്നണിയില്‍ തുടരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതോടെ ആണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് മുന്നില്‍ പാര്‍ട്ടി ചിഹ്നം ഒരു ചോദ്യചിഹ്നം ആയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം മത്സരിച്ച ചെണ്ട ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ല.

ഇതോടെ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്ക് നിലവില്‍ ചിഹ്നം ഇല്ലാത്ത അവസ്ഥയായി. ഇനി സ്ഥാനാര്‍ഥികള്‍ക്ക് എല്ലാം ഒരു ചിഹ്നത്തില്‍ മത്സരിക്കണം എങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുകയോ ചെയ്യണം. പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പുതിയ പാര്‍ട്ടി രൂപീകരിച്ച് പുതിയ ചിഹ്നം നേടാനും സാധിക്കില്ല.

സ്ഥാനാര്‍ഥികള്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നതിനെക്കുറിച്ചും പാര്‍ട്ടി നേതൃത്വം ആലോചിച്ചിരുന്നു. എന്നാല്‍ വിപ്പ് നല്‍കുന്നതടക്കമുള്ള കാര്യങ്ങളിലെ സാങ്കേതിക പ്രശ്‌നങ്ങളും ഇതിന് വെല്ലുവിളി ആകുന്നുണ്ട്. ചിഹ്നം നഷ്ടപ്പട്ടത് തിരിച്ചടിയായി എന്ന് പാര്‍ട്ടി വിലയിരുത്തി.രജിസ്റ്റര്‍ ചെയ്യാത്ത രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സൂചന.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി.സി.തോമസ് കോട്ടയത്ത് മത്സരിച്ചെങ്കിലും ബിജെപി വേണ്ടപോലെ പിന്തുണച്ചില്ലെന്ന് ആരോപണമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനു സ്വാധീനമുള്ള മേഖലകളിലെ ബിജെപി സ്ഥാനാര്‍ഥികളുടെ വിജയത്തിനു പിന്നില്‍ തന്റെ പാര്‍ട്ടിയാണെന്ന വാദവും തോമസിനുണ്ട്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ഘടകക്ഷിയായി യു.ഡി.എഫില്‍ ചേരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി വിപുലീകരിയ്ക്കുമെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. എന്നാല്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ പരീക്ഷണങ്ങള്‍ പരാജയപ്പെടതോടെയാണ് പി.സി.തോമസിനെ യു.ഡി.എഫ് കൈവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ ദ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

ക്രിപ്റ്റോ കറൻസിയിലും ഓൺലൈൻ ബെറ്റിങ്ങിലും തട്ടിപ്പ് ; നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു

ന്യൂഡൽഹി : ഓൺലൈൻ ബെറ്റിംഗ് കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് ഇഡി. നടിക്കെതിരായ അന്വേഷണം നടക്കുന്ന ക്രിപ്റ്റോ കറൻസി കേസിലായിരുന്നു ചോദ്യം ചെയ്യൽ. 5 മണിക്കൂറോളം സമയമാണ് ഇഡി...

Popular this week