തിരുവനന്തപുരം: 20 വര്‍ഷത്തിന് ശേഷം തങ്കച്ചന്‍ പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്ക് മടങ്ങിയെത്തി. പരോളില്‍ പോയി മുങ്ങിയതായിരുന്നു തങ്കച്ചന്‍.
2000ല്‍ കൊലക്കുറ്റത്തിനാണ് ഇടുക്കി സ്വദേശി തങ്കച്ചന്‍ ശിക്ഷിക്കപ്പെട്ടത്. 2003ല്‍ പരോളില്‍ പോയെങ്കിലും പിന്നീട് തിരികെ എത്തിയില്ല. തങ്കച്ചനെ തേടി പല തവണ പൊലീസ് പലയിടങ്ങളിലും എത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല.
വയനാട്ടില്‍ വിവിധ എസ്റ്റേറ്റുകളിലായി ജോലി ചെയ്യുകയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. മകളുടെ ഭര്‍ത്താവിനെയും കൂട്ടിയാണ് തങ്കച്ചന്‍ ജയിലിലെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News