ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗ ഭീഷണിക്കിടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കമാകും. കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്റെ നാലാമത് ബജറ്റാണിത്. ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത ശേഷം ധനമന്ത്രി കഴിഞ്ഞ വര്‍ഷത്തെ സാന്പത്തിക സര്‍വേ അവതരിപ്പിക്കും.
എല്ലാ വര്‍ഷവും ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി അവതരിപ്പിക്കുന്ന സാന്പത്തിക സര്‍വേയില്‍ രാജ്യത്തിന്റെ സന്പദ്ഘടന നേരിടുന്ന പ്രധാന വെല്ലുവിളികളും പരിഹാരമാര്ഗങ്ങളുമാണുണ്ടാവുക. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതി ഫെബ്രുവരി രണ്ടിന് തുടങ്ങി 11ന് അവസാനിക്കും. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി പാര്‍ലമെന്റിന്റെ ഇരു സഭകളും വ്യത്യസ്ത സമയങ്ങളിലാകും ഒത്തുചേരുക.
പാര്‍ലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങളുടെ ആദ്യ പകുതിയില്‍ രാജ്യസഭയും രണ്ടാം പകുതിയില്‍ ലോക്സഭയും സമ്മേളിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയില്‍ പത്തു സമ്മേളനങ്ങളും മാര്‍ച്ച് 14 മുതല്‍ ആരംഭിക്കുന്ന രണ്ടാം പകുതിയില്‍ 19 സമ്മേളനങ്ങളും ഉണ്ടാകും. കോവിഡ് രോഗ വ്യാപനത്തിനുശേഷമുള്ള ആറാമത് ബജറ്റ് സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്.