കൊല്ലം: ജയിലില്‍ നിന്ന് ജാമ്യത്തിലിറക്കിയതിന്റെ പേരില്‍ വയോധികരായ മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ച് മകന്‍. മകന്റെ പീഡനം കാരണം ബന്ധുവീടുകളിലും അയല്‍വീടുകളിലും അഭയം തേടിയ ഇവരെ അഭയകേന്ദ്രത്തിലേക്കു മാറ്റി. കൊല്ലം മയ്യനാട് കാരിക്കുഴി രാജുഭവനില്‍ രാജന്‍ (80), പ്രഭാവതി (77) എന്നിവര്‍ക്കാണ് ഏകമകന്‍ രാജു(33)വിന്റെ മര്‍ദനം നേരിട്ടത്.
ഇരവിപുരം പോലീസില്‍ നാലുപ്രാവശ്യം പരാതി നല്‍കി. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. ഒരു വര്‍ഷത്തിലേറെയായി മകന്‍ പലവട്ടം ഇവരെ മര്‍ദിച്ചിരുന്നു. രാജു പീഡനക്കേസില്‍ ജയിലിലായിരുന്നു. മകനെ ഇവര്‍ ജാമ്യത്തിലിറക്കിയതിന്റെ പേരിലായിരുന്നു പിന്നെയുള്ള മര്‍ദനം.
ജയില്‍ ജീവിതം ഇഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു ഇത്. രണ്ടുദിവസം മുന്‍പ് ഇയാള്‍ രക്ഷിതാക്കളെ ക്രൂരമായി ഉപദ്രവിച്ചു. രാത്രി സഹോദരീപുത്രിയുടെ വീട്ടിലേക്ക് ഇവര്‍ അഭയംതേടി. കരുനാഗപ്പള്ളിയിലെ ശാന്തിതീരത്താണ് ഇരുവരും ഇപ്പോഴുള്ളത്.