FeaturedKeralaNews

പാലക്കാട്ടെ റെയ്ഡ് ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ -കെ.സുരേന്ദ്രൻ

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച പാലക്കാട് താമസിച്ച പാലക്കാട് കെ.പി.എം ഹോട്ടലിൽ കഴിഞ്ഞ ദിവസം നടന്ന റെയ്ഡ്ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്നാല്‍, കള്ളപ്പണ ഇടപാടിനെ സംബന്ധിച്ച അന്വേഷണം പോലീസ് ഉചിതമായ രീതിയിലല്ല നടത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

വാര്‍ത്ത പുറത്തുവന്ന് അരമണിക്കൂറിന് ശേഷമാണ് അഞ്ചുമിനിറ്റുകൊണ്ട് എത്താവുന്ന പോലീസ് എത്തിയത്. സ്റ്റേഷനില്‍ വനിതാ പോലീസ് ഉണ്ടായിട്ടും ആദ്യം വനിതാ പോലീസിനെ വിന്യസിക്കാന്‍ പോലീസ് തയ്യാറായില്ല. നാല്‍പതിലധികം മുറിയുള്ള കെ.പി.എം ഹോട്ടിലില്‍ കേവലം 12 മുറികള്‍ മാത്രമാണ് പരിശോധിച്ചത്. എല്ലാ മുറികളും പരിശോധിക്കുന്നതിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടസ്സം നിന്നു. ആവശ്യമായ ഫോഴ്‌സ് ഉപയോഗിച്ച് തടസ്സം നിന്നവരെ നീക്കം ചെയ്യാന്‍ പോലീസ് തയ്യാറായില്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഒരു വലിയ ട്രോളി ബാഗില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രതിയായിട്ടുള്ളയാള്‍ അവിടെ പണമിറക്കിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആ ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ആരൊക്കെയാണ് പറയപ്പെടുന്ന സമയത്ത് വന്നത്, ആ ബാഗ് എങ്ങോട്ടാണ് പോയത് എന്നത് സംബന്ധിച്ചെല്ലാമുള്ള ശരിയായ വിവരം നല്‍കാന്‍ പോലീസ് തയ്യാറാകുന്നില്ല എന്നത് ദുരൂഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കള്ളപ്പണം അവിടെനിന്ന് കടത്താനോ അല്ലെങ്കില്‍ സുരക്ഷിതമായ മറ്റൊരു മുറിയില്‍ സൂക്ഷിക്കാനോ അവസരം കൊടുത്തത് പോലീസാണ്. പോലീസിന് സാധിക്കുമായിരുന്ന കാര്യങ്ങള്‍ പോലും അവിടെ നിര്‍വഹിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ വ്യാപകമായ തോതിലുള്ള കള്ളപ്പണം ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ഉപയോഗിക്കുന്നുവന്നത് വസ്തുതയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഷാഫി പറമ്പില്‍ കള്ളപ്പണം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker