KeralaNews

പാലക്കാട്ട് കൂട്ടിലാക്കിയ പുലി ചത്തു

പാലക്കാട്: കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ സാഹസികമായി കൂട്ടിലാക്കിയതിനുപിന്നാലെ പുലി ചത്തു. വൈകിട്ടോടെ പറമ്പികുളത്തേക്ക് കൊണ്ടുപോകാനിരിക്കെയായിരുന്നു പുലി ചത്തത്. എന്താണ് മരണകാരണം എന്നത് വ്യക്തമല്ല. ആന്തരികമുറിവോ മറ്റോ ആയിരിക്കാം മരണകാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. പോസ്റ്റ്മോർട്ടം കഴിഞ്ഞതിന് ശേഷം മാത്രമേ ഇതിൽ വ്യക്തത വരൂ.

കൂട്ടിലാക്കിയ പുലിയെ നാലുമണിക്കൂർ നിരീക്ഷണത്തിൽ വെച്ച് പറമ്പികുളത്തേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ, പുലി എഴുന്നേൽക്കാത്തതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ചത്തവിവരം മനസിലാകുന്നത്.

നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കൊല്ലങ്കോടിന് സമീപം നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയില്‍ ചൊവ്വാഴ്ച രാവിലെ കുടുങ്ങിയത്. കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കാണാനായി നിരവധി പേരാണ് സ്ഥലത്തെത്തിയത്. ഇവരെയെല്ലാം മാറ്റിയശേഷം അതിസാഹസികമായിട്ടായിരുന്നു ആര്‍.ആര്‍.ടി. സംഘം പുലിയെ കൂട്ടിലാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button