പക്കാ ഫ്രോഡ്, ‘നിർത്തിപോടെ ഈ നാടകം, പോയി സ്വന്തം ഭാര്യയെ സംരക്ഷിക്കൂ’; ബാലക്ക് വിമർശനം ,മറുപടി
കൊച്ചി: നിരന്തരം വിവാദങ്ങളിൽ പെടുന്ന താരമാണ് നടൻ ബാല. അടുത്തിടെ ബാല തന്റെ ആദ്യ ഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരെ നടത്തിയ ചില പ്രതികരണങ്ങൾ കടുത്ത വിമർശനങ്ങൾക്കാണ് വഴിവെച്ചത്. അതിനിടയിൽ ഇപ്പോഴിതാ ബാല പങ്കുവെച്ച പുതിയ വീഡിയോയ്ക്കും വിമർശനം കടുക്കുകയാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് ബാല. ഇത്തരത്തിൽ സഹായം ചോദിച്ചെത്തുന്നവർക്ക് പണം നൽകുന്ന വീഡിയോകൾ ബാല പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ സഹായം നൽകുന്ന വീഡിയോ പങ്കുവെച്ചതിനാണ് ബാലയ്ക്കെതിരെ പലരും രംഗത്തെത്തിയത്.
സിനിമയിൽ ആർട്ട് ഡയറക്ടറായിരുന്ന കൊല്ലം സ്വദേശിയ്ക്കാണ് ബാല സഹായം നൽകുന്നത്. കിഡ്നി രോഗിയാണ് ഇയാൾ. തന്റെ ആരോഗ്യ പ്രശ്നങ്ങൾ ഇയാൾ വിവരിക്കുന്നതും പിന്നാലെ ബാല സഹായങ്ങൾ നൽകുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇതിന് താഴെയാണ് നടനെ അതിരൂക്ഷമായി വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വന്നത്.
ലൈം ലൈറ്റിൽ നിൽക്കാൻ ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്നായിരുന്നു ഒരാൾ കുറിച്ചത്. സഹായം ചെയ്യുന്നത് എന്തിനാണ് നാട്ടുകാരെ കാണിക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. ‘വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുത് എന്നു ആണ് പറയുന്നത്. ബാല ഒരുപാട് പേരെ സഹായിക്കുന്ന ആളാണെന്ന് കേട്ടിട്ടുണ്ട്.
പക്ഷേ ചെയ്യുന്നത് ഇങ്ങനെ വിളിച്ചു പറയുന്നതും വീഡിയോ എടുത്തു കാണിക്കുന്നതിലൂടെ ചെയ്യുന്ന പ്രവർത്തിയുടെ നന്മ നഷ്ടപ്പെടുകയാണ് ചെയ്യുന്നത് എന്ന് പുള്ളി മനസ്സിലാക്കാത്തത് വളരെ കഷ്ട്ടമാണ്. നാവാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു. ഏതു നല്ല പ്രവർത്തിയെയും നശിപ്പിക്കാൻ നാവിൽ നിന്ന് വരുന്ന ഒരു വാക്ക് മതി. ഇനിയെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ’, ഒരാൾ കമന്റിൽ കുറിച്ചു.
നിങ്ങളുടെ നാടകം ഇനിയെങ്കിലും നിർത്തൂ, പക്കാ ഫ്രോഡ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതൊക്കെ എന്തൊരു പ്രഹസനമാണ് സജീ എന്നായിരുന്നു വേറൊരു കമന്റ്. ‘സ്വന്തം ഭാര്യയെ സംരക്ഷിക്കു. ആ പാവം ഒരുപാടു കഷ്ടപ്പെട്ട് ജോലി ചെയ്യുന്നു.
നിങ്ങൾ വെറും പബ്ലിസിറ്റിക് വേണ്ടി ചെയ്യുന്നതാണോ. ഈ ഹെൽപ്. സഹായം എന്തിന് വിളിച്ചു പറയണം?’, എന്ന് മറ്റൊരാൾ കമൻ്റ് ചെയ്തു. ഇതിന് ബാലയും മറുപടി നൽകിയിട്ടുണ്ട്. ആദ്യം നീ നിന്റെ ഭാര്യയെ പോയി സംരക്ഷിക്ക് എന്നായിരുന്നു നടന്റെ മറുപടി. എന്തായാലും നടനെ വിമർശിച്ചും അനുകൂലിച്ചുമുള്ള കമന്റുകൾ ഇപ്പോഴും തുടരുകയാണ്.