FeaturedHome-bannerKeralaNews

2024-ലെ പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; 3 മലയാളികൾക്ക് പദ്മശ്രീ

ന്യൂഡല്‍ഹി: 2024-ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. മൂന്ന് മലയാളികൾ ഉൾപ്പെടെ 34 പേര്‍ക്കാണ് പദ്മശ്രീ ലഭിച്ചത്.

കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, കാസർകോട് സ്വദേശിയായ നെൽ കർഷകൻ സത്യനാരായണ ബലേരി, കണ്ണൂർ സ്വദേശിയായ തെയ്യം കലാകാരൻ നാരായണൻ ഇ.പി. എന്നിവരാണ് പദ്മശ്രീ ലഭിച്ച മലയാളികള്‍.

ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാന്‍ പാര്‍ബതി ബറോ, ഗോത്രക്ഷേമപ്രവര്‍ത്തകന്‍ ജഗേശ്വര്‍ യാദവ്, ഗോത്ര പരിസ്ഥിതി പ്രവര്‍ത്തകയും സ്ത്രീശാക്തീകരണപ്രവര്‍ത്തകയുമായ ചാമി മുര്‍മു, സാമൂഹികപ്രവര്‍ത്തകന്‍ ഗുര്‍വീന്ദര്‍ സിങ്, ഗോത്ര പരിസ്ഥിതി പ്രവര്‍ത്തകന്‍ ദുഖു മാജി, ജൈവ കര്‍ഷക കെ. ചെല്ലമ്മാള്‍, സാമൂഹിക പ്രവര്‍ത്തകന്‍ സംഘാതന്‍കിമ, പാരമ്പര്യചികിത്സകന്‍ ഹേംചന്ദ് മാഞ്ജി, പച്ചമരുന്ന് വിദഗ്ധ യാനുംഗ് ജമോഹ് ലെഗോ, ഗോത്ര ഉന്നമനപ്രവര്‍ത്തകന്‍ സോമണ്ണ

ഗോത്ര കര്‍ഷകന്‍ സര്‍ബേശ്വര്‍ ബസുമതാരി, പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധ പ്രേമ ധന്‍രാജ്, മല്ലഖമ്പ് കോച്ച് ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, നേപ്പാള്‍ ചന്ദ്ര സൂത്രധാര്‍, ബാബു രാം യാദവ്, ദസരി, കൊണ്ടപ്പ, ജാങ്കിലാല്‍, ഗഡ്ഡം സാമയ്യ, മാച്ചിഹാന്‍ സാസ, ജോര്‍ദാന്‍ ലെപ്ച, ബദ്രപ്പന്‍ എം, സനാതന്‍ രുദ്രപാല്‍, ഭഗവത് പദാന്‍, ഓംപ്രകാശ് ശര്‍മ, സ്മൃതി രേഖ ചക്മ, ഗോപിനാഥ് സ്വെയിന്‍, ഉമാ മഹേശ്വരി ഡി, അശോക് കുമാര്‍ ബിശ്വാസ്, രതന്‍ കഹാര്‍, ശാന്തി ദേവി പാസ്വാന്‍ & ശിവന്‍ പാസ്വാന്‍, യസ്ദി മനേക്ഷ ഇറ്റാലിയ

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍മുഖ്യമന്ത്രിയായിരുന്ന കര്‍പ്പൂരി ഠാക്കൂറിന് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ച് മരണാനന്തര ബഹുമതിയായാണ് ഭാരതരത്‌ന നല്‍കി ആദരിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker