InternationalNews
ഓക്സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ച് കോവിഡ് ആശുപത്രിയില്‍ തീപിടിത്തം ; നിരവധി മരണം
ബാഗ്ദാദ് : ഇറാഖിലെ ബാഗ്ദാദില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 19 മരണം. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഓക്സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
സംഭവത്തില്‍ ഇറാഖ് പ്രസിഡന്റ് മുസ്തഫ അല്‍ ഖദിമി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News