KeralaNews

സ്പ്രിങ്ക്‌ളര്‍ കരാറില്‍ സര്‍വ്വത്ര ദുരൂഹതയെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ ഭരണപക്ഷത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉമ്മന്‍ ചാണ്ടി. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ നാട്ടിലെ സുപ്രധാനമായ ആരോഗ്യ വിവരങ്ങളാണ് വിദേശ കമ്പനിക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരാര്‍ തയാറാക്കേണ്ടത് നിയമവകുപ്പാണ്. ബന്ധപ്പെട്ട ഒരു വകുപ്പും കരാര്‍ കണ്ടിട്ടില്ലെന്നും കരാറിലെ ദുരൂഹത ബാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ സര്‍വത്ര ദുരൂഹതയാണ്. വിദേശ നിയമത്തെ അടിസ്ഥാനമാക്കി ഒരു സംസ്ഥാനത്തിന് കരാര്‍ ഉണ്ടാക്കാനാകുമോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുമ്പോള്‍ ഇത് സംബന്ധിച്ച് ഫയല്‍ ഒന്നും സര്‍ക്കാരിന്റെ കൈയില്‍ ഇല്ലെന്നത് ദുരൂഹത കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്പ്രിങ്ക്‌ളര്‍ സംബന്ധിച്ച മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. സംശയങ്ങള്‍ എല്ലാം ബാക്കിയാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button