EntertainmentKeralaNews

ബാല കോമ്പ്രമൈസ് ചെയ്യാൻ വിചാരിച്ചാലേ ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ തീരുകയുള്ളൂ; തുറന്നുപറഞ്ഞ് എലിസബത്ത്

കൊച്ചി:അന്യഭാഷയിൽ നിന്നെത്തി മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് ബാല. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തിളങ്ങിയ ബാല ഓഫ് സ്ക്രീനിലും ആരാധകർക്ക് പ്രിയങ്കരനാണ്. തങ്ങളിൽ ഒരാളായാണ് ബാലയെ മലയാളികൾ കാണുന്നത്. അടുത്തിടെ കരൾ രോഗത്തെ തുടർന്ന് നടൻ ഗുരുതരാവസ്ഥയിലായപ്പോൾ ബാലയോട് ആരാധകർക്കുള്ള സ്നേഹം കേരളം കണ്ടതാണ്. രോഗത്തെ അതിജീവിച്ച് ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ് നടനിപ്പോൾ. അതേസമയം വാർത്തകളിലും നിറഞ്ഞു നിൽക്കുകയാണ് നടൻ.

കരിയറിനേക്കാൾ വ്യക്തിജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് ബാല എന്നും വാർത്തകളിൽ നിറഞ്ഞിട്ടുള്ളത്. നടന്റെ ആദ്യ വിവാഹവും വിവാഹമോചനവുമൊക്കെ ഇന്നും ആരാധകർക്കിടയിലെ ചർച്ച വിഷയങ്ങളാണ്. ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. ആ ബന്ധം വേർപിരിഞ്ഞതിന് ശേഷം രണ്ടു വർഷം മുൻപാണ് ബാല വീണ്ടും വിവാഹിതനായത്. ഡോക്ടറായ എലിസബത്ത് ഉദയനെയാണ് നടൻ വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ എലിസബത്ത് പ്രേക്ഷർക്കും ഏറെ സുപരിചിതയാണ്.

Bala

തന്റെ നല്ല പാതി ആയാണ് എലിസബത്തിനെ ബാല വിശേഷിപ്പിക്കാറുള്ളത്. പരസ്‌പരം വളരെ സ്നേഹത്തോടെയാണ് ഇവർ കഴിഞ്ഞുപോകുന്നത്. ഇരുവരും ഒന്നിച്ച് എത്തുന്ന വീഡിയോകളിലെല്ലാം ഇവരുടെ സ്നേഹം കാണാൻ കഴിയും. അസുഖ ബാധിതനായ ബാലയുടെ അതിവേഗത്തിലുള്ള തിരിച്ചുവരവിന് സഹായിച്ചതൊക്കെ എലിസബത്തിന്റെ സാമിപ്യമാണ്. എലിസബത്തിനൊപ്പമാണ് ഇപ്പോൾ ബാലയുടെ സന്തോഷങ്ങളെല്ലാം.

പൊതുവേദികളിൽ അടക്കം ബാലയ്ക്ക് കൂട്ടായി എലിസബത്തും ഉണ്ടാകാറുണ്ട്. ഒന്നിച്ചെത്തുന്ന വേദികളിൽ എല്ലാം ബാലയ്‌ക്കൊപ്പം പാട്ടും മറ്റുമായി എലിസബത്തും തിളങ്ങാറുണ്ട്. അടുത്തിടെ ബിഹൈൻഡ്വുഡ്സിന് നൽകിയ ഒരു അഭിമുഖങ്ങളിലും ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ രസകരമായ പല സംഭവങ്ങളും ഇരുവരും അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വഴക്ക് കൂടുന്നതിനെ കുറിച്ചും പറഞ്ഞിരുന്നു. ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

വഴക്കിട്ടാൽ ആരാണ് കൂടുതൽ പ്രശ്നം എന്ന ചോദ്യത്തിന് ബാല താനാണെന്ന് സമ്മതിച്ചു. എലിസബത്ത് അത് ശരിവച്ചു. എന്നാൽ താൻ തന്നെ അത് കോമ്പ്രമൈസ് ചെയ്യാറുണ്ടെന്ന് ബാല പറഞ്ഞപ്പോൾ, പുള്ളി കോമ്പ്രമൈസ് ചെയ്യാൻ വിചാരിച്ചാലേ കോമ്പ്രമൈസ് ആവുകയുള്ളൂ എന്നായിരുന്നു എലിസബത്തിന്റെ പ്രതികരണം.

Bala

അവസാനം എപ്പോഴാണ് വഴക്കിട്ടത് എന്ന ചോദ്യത്തിന് ഇറങ്ങുന്നതിന് തൊട്ട് മുൻപ് ഡ്രസിന്റെ പേരിലായിരുന്നു എന്നായിരുന്നു ബാലയുടെ മറുപടി. താൻ ചെയ്യുന്നതിൽ എല്ലാത്തിലും ബാല കുറ്റം കണ്ടെത്താറുണ്ടെന്നും എലിസബത്ത് പറഞ്ഞു. വീഡിയോക്ക് താഴെ നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്.

ഇതേ അഭിമുഖത്തിൽ, തന്റെ വീട്ടുകാർക്ക് വലിയ താൽപര്യമില്ലാതെയാണ് ബാലയുമായുള്ള വിവാഹം നടന്നതെന്ന് എലിസബത്ത് പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ സമയത്ത് ട്രോളുകൾ വന്നപ്പോൾ ആൾക്കാരൊക്കെ പറയുന്നതിൽ ടെൻഷൻ തോന്നി. വീട്ടിൽ അത്ര ഇഷ്ടം കൊണ്ട് നടന്ന കല്യാണം അല്ല.

ബന്ധുക്കൾ വിളിച്ച് ചോദിച്ച് തുടങ്ങി. പിന്നെ എന്തുണ്ടായാലും പ്രശ്നമില്ലെന്ന നിലയിലേക്ക് എത്തിയെന്നാണ് എലിസബത്ത് പറഞ്ഞത്. തന്നെ എലിസബത്ത് സോഷ്യൽമീഡിയ വഴി ഇങ്ങോട്ട് പ്രപ്പോസ് ചെയ്തതാണെന്ന് അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button