തിരുവനന്തപുരം:തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് എടുത്ത 71.40 ലക്ഷം പേരില്‍ ആരായിരിക്കം ആ ഭാഗ്യവാന്‍. 25 കോടിയുടെ ടിക്കറ്റ് കയ്യില്‍ സൂക്ഷിച്ചിരിക്കുന്ന ഭാഗ്യവാന്‍ ആരെന്ന് അറിയാന്‍ ഇനി ശേഷിക്കുന്നത് ഏതാനും സമയം മാത്രം. തിരുവനന്തപുരത്തെ ലോട്ടറി ആസ്ഥാനമായ ഗോർഖി ഭവനിൽ വെച്ച് മന്ത്രി കെ എൻ ബാലഗോപാൽ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്.
25 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ 20 പേർക്ക് രണ്ടാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കും. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിലും 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ.
നറുക്കെടുപ്പിന് അരമണിക്കൂർ മാത്രം ഓണം ബംപർ നറുക്കെടുപ്പിന് ഇനി അരമണിക്കൂർ മാത്രം.
മികച്ച വില്‍പ്പന അവസാന മണിക്കൂറുകളിൽ വമ്പൻ വിൽപനയാണ് നടക്കുന്നതെന്നാണ് വിവരം. കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നതിനായി ഏജൻറുമാർ കമ്മീഷനിൽ വൻ ഇളവുവരുത്തുകയും ചെയ്തിട്ടുണ്ട്.
125.54 കോടി ആകെ 125.54 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിലൂടെ നല്‍കുന്നത്
നറുക്കെടുപ്പ് സമയം പൂജാ ബംപറിന്റെ പ്രകാശനത്തിന് പിന്നാലെ രണ്ട് മണിക്കായിരിക്കും ഓണം ബംപർ നറുക്കെടുപ്പ്
പൂജാ ബംപർ ഓണം ബംപർ ടിക്കറ്റുകളുടെ നറുക്കെടുപ്പിനോടൊപ്പം തന്നെ പൂജാ ബംപർ ലോട്ടറി ടിക്കറ്റ് പുറത്തിറക്കല്‍ ചടങ്ങും ഇന്ന് നടക്കും
ബംപർ ടിക്കറ്റ് വില കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും ബംപർ ടിക്കറ്റിന്റെ വില 500 രൂപയായിരുന്നു.
ഓണം ബംപർ-സമാശ്വാസ സമ്മാനം ഒന്നാം സമ്മാനത്തിന്റെ സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. ബിആർ 99 ഓണം ബംപർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
മുന്നില്‍ പാലക്കാട് പാലക്കാട് ജില്ലയില്‍ മാത്രം 10 ലക്ഷത്തിലേറെ ടിക്കറ്റാണ് വിറ്റിരിക്കുന്നു. തിരുവന്തപുരം ജില്ലയില്‍ 8 ലക്ഷത്തിലേറെ ടിക്കറ്റ് വില്‍പ്പന നടന്നു.
വിറ്റത് 71.40 ലക്ഷം ടിക്കറ്റ് ഇത്തവണ ഇതുവരെയായി 71.40 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയിട്ടുള്ളത്. അന്തിമ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ നേരിയ വർധനവ് പ്രതീക്ഷിക്കാം